പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന് ഭീഷണി: കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ സമ്മേളനം
ഇരിഞ്ഞാലക്കുട: രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനും മഹത്തായ ജനാതിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം. മതത്തിന്റെയോ, ജാതിയുടെയോ, വര്‍ഗത്തിന്റെയോ, ഭാഷയുടെയോ അടിസ്ഥാനത്തില്‍ നടത്തുന്ന വിവേചനപരമായ നിയമങ്ങള്‍ ഉണ്ടാക്കുന്ന ധ്രുവീകരണങ്ങള്‍ , രാജ്യത്ത് വിഭാഗീയത വളര്‍ത്തുവാനും, സാമുദായിക സൗഹാര്‍ദം തകര്‍ക്കുവാനും മാത്രമേ ഉപകരിക്കൂ എന്ന് ദേശീയ പ്രതിനിധി സഭ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.
സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റെ ബിജു പറയന്നിലം പതാക ഉയര്‍ത്തി. കാര്‍ഷിക മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 2020 സംരംഭക വര്‍ഷം കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നിരവധി സംരഭങ്ങള്ഉള്പ്പെടുത്തിക്കൊണ്ട് 2020 സംരംഭക വര്‍ഷമായി കത്തോലിക്ക കോണ്ഗ്രസ്പ്രഖ്യാപിച്ചു. ജസ്റ്റീസ് കുര്യന് ജോസഫ് സംരംഭക വർഷം ഉത്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസിലൂടെ സഭയുടെയും സമുദായത്തിന്റയും സമ്പൂര്‍ണ സംരക്ഷണം ആണ് ലക്ഷ്യം ഇടുന്നതെന്നു ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു.