റോമിലെ പ്രിഷില്ലാ ഭൂഗര്‍ഭകല്ലറയില്‍ മാര്‍പാപ്പ ഇന്ന് ദിവ്യബലി അര്‍പ്പിക്കും
മരിച്ച ആത്മാക്കളുടെ അനുസ്മരണത്തോടനുബന്ധിച്ച് റോമിലെ പ്രിഷില്ലാ ഭൂഗര്‍ഭകല്ലറയില്‍ (Catacombs of Priscilla) പാപ്പാ ദിവ്യബലി അര്‍പ്പിക്കും. എല്ലാ മരിച്ച വിശ്വസികളുടെയും സ്മരണയ്ക്കായി നവംബര്‍ 2ആം തിയതി ശനിയാഴ്ചയാണ് മാർപ്പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നത്.
ആദ്യകാലത്തില് ക്രൈസ്തവ രക്തസാക്ഷികളെ വളരെയധികം സംസ്കരിച്ചത് പ്രിഷില്ലായിലെ കാറ്റക്യുമ്പിലാണ്. “കാറ്റക്യൂമ്പുകളുടെ രാജ്ഞിയായ” റെജീന കാറ്റക്യുമ്പെന്ന് ഇത് അറിയപ്പെട്ടിരുന്നു.
“നിർഭാഗ്യവശാൽ മരണത്തെയും മരിച്ചവരെയും കുറിച്ച് നിഷേധാത്മകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഈ ദിവസങ്ങളിൽ, സാധ്യമെങ്കിൽ ഏതെങ്കിലും ഒരു സെമിത്തേരിയിലെ സന്ദർശനവും പ്രാർത്ഥനയും അവഗണിക്കരുതെന്ന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.” പാപ്പാ ആവശ്യപ്പെട്ടു.“വിശ്വാസത്തിന്റെ പ്രവൃത്തി” എന്നാണ് പാപ്പാ അതിനെ വിശേഷിപ്പിച്ചത്.