മാംഗളുരുവില്‍ കുടിയേറ്റക്കാര്‍ക്ക് അന്നമൊരുക്കി കര്‍മലീത്ത സന്ന്യാസിനികള്‍
മാംഗളുരു: കോവിഡ് 19 മൂലം രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ പട്ടിണിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി അപ്പസ്തോലിക്ക് കാര്‍മല്‍ കന്യാസ്ത്രികള്‍.
മാംഗളുരുവിലെ സെന്റ് ആഗ്നസ് കോളേജുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കര്‍മലീത്ത കന്യാസ്ത്രികളാണ് അവരുടെ സുപ്പീരിയര്‍ സി. മരിയ രൂപയുടെ നേതൃത്വത്തില്‍ കുടിയേറ്റക്കാര്‍ക്ക് സഹായവുമായി എത്തിയത്.
ആദ്യം ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതോടെ കുടിയേറ്റ തൊഴിലാളികള്‍ പലരും പട്ടിണിയിലായി. ‘സമൂഹത്തിലെ പാവപ്പെട്ടവരെയാണ് ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ വളരെയേറെ കഷ്ടത അനുഭവിക്കുന്നു’ സി. മരിയ രൂപ പറഞ്ഞു.