ക്രിസ്മസിന് പീഡനങ്ങളനുഭവിക്കുന്ന ക്രൈസ്തവരെ പ്രത്യേകമായി ഓര്‍ക്കണം എന്ന് കര്‍ദിനാള്‍ ഡോളന്‍

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമായി മതപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരീസഹോദരന്‍മാരെ പ്രത്യേകമായി ഓര്‍ക്കണം എന്ന് ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്റെ ആഹ്വാനം. ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ പ്രസിഡന്റ് തൌഫീക് ബാല്‍കിനിയോടൊപ്പം സംയുക്തമായാണ് കര്‍ദിനാളിന്റെ ആഹ്വാനം. ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ ‘ഒപീനിയന്‍ എഡിറ്റോറിയ’ലിലൂടെയായിരുന്നു ഇരുവരുടെയും ആഹ്വാനം. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി മനുഷ്യത്വപരമായ നടപടികള്‍ കൈകൊള്ളണമെന്ന് അധികാരത്തിലേറാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തോട് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്ത് ദശലക്ഷകണക്കിന് ക്രൈസ്തവ വിശ്വാസികളെ സര്‍ക്കാരുകള്‍ ദേവാലയങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുന്നതിനാല്‍ ആദ്യമായി അമേരിക്കയിലും സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ക്രിസ്തുമസിന്റെ ഐതീഹ്യത്തില്‍ തന്നെ മതപീഡനം കുടികൊള്ളുന്നുണ്ടെന്നു ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള പീഡനം കാരണം സ്വദേശം വിട്ട് പലായനം ചെയ്യേണ്ടി വന്ന തിരുകുടുംബത്തെ ചൂണ്ടിക്കാണിച്ചു ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ആഗോള സൂപ്പര്‍ പവര്‍ എന്ന നിലയില്‍ തങ്ങളുടെ പൗരന്‍മാരുടെ കാര്യത്തില്‍ നിയമസാമാജികര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

2009മുതല്‍ ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികള്‍ 27,000ത്തിലധികം നൈജീരിയന്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. സിറിയയിലും, ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യയേക്കാളും കൂടുതലാണിത്. മധ്യപൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളായ സൗദിയിലെ പത്തുലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ക്ക് യേശുവിനെ ആരാധിക്കുവാന്‍ അവകാശമില്ലെന്നും, ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ അറസ്റ്റ് തുടരുകയാണെന്നും, ഓട്ടോമന്‍ ആക്രമണത്തെ അതിജീവിച്ച ക്രൈസ്തവരുടെ പിന്മുറക്കാരെ തുര്‍ക്കി അടിച്ചമര്‍ത്തുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. അമേരിക്കക്കാരെന്ന നിലയില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന ആഹ്വാനത്തോടെയാണ് കര്‍ദ്ദിനാള്‍ ഡോളന്റേയും, ബാല്‍കിനിയുടേയും എഡിറ്റോറിയല്‍ അവസാനിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles