വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കര്‍ദിനാള്‍ പരോളില്‍ പറയുന്നു

പരിശുദ്ധസിംഹാസനവും ചൈനയും ഇപ്പോഴും സംഭാഷണത്തിൻറെ പാതയിലാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

വേനൽക്കാല വിശ്രമത്തിനായി ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള ത്രെന്തീനൊ പ്രദേശത്ത് എത്തിയിരിക്കുന്ന അദ്ദേഹം ആ പ്രദേശത്തെ ഓൺലൈൻ മാദ്ധ്യമമായ, “വടക്കുകിഴക്കിൻറെ ശബ്ദം” എന്നർത്ഥം വരുന്ന “വോച്ചെ ദെൽ നോർദേസ്തിന്” (La Voce del Nordest) അനുവദിച്ച അഭിമുഖത്തിലാണ് ഇതെക്കുറിച്ചു പരാമർശിച്ചത്.

2018-ൽ പരിശുദ്ധസിംഹാസനവും ചൈനയും തമ്മിൽ ഒപ്പുവച്ചതും 2020-ൽ രണ്ടു വർഷത്തേക്കുകൂടി പുതുക്കിയതുമായ ചരിത്രപരമായ ഉടമ്പടിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് കർദ്ദിനാൾ പരോളിൻ, കോവിദ് 19 മഹാമാരി കാലഘട്ടം ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള സുഗമമായ മുന്നേറ്റം ആയാസകരമാക്കിയെന്നും അനുസ്മരിച്ചു.

ചൈനയിലെ കത്തോലിക്കാസഭയുടെ ജീവിതത്തെയും മറ്റു കാര്യങ്ങളെയും കുറിച്ചുള്ള ചർച്ചകളും, അതുപോലെതന്നെ, കൂടിക്കാഴ്ചകളും എത്രയും വേഗം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ഏഷ്യയിലെ ഈ മഹാരാജ്യത്തെ കത്തോലിക്കർ ഏകുന്ന വിശ്വാസ സാക്ഷ്യത്തെക്കുറിച്ച് അഭിമാനംകൊണ്ട കർദ്ദിനാൾ പരോളിൻ അവർ എന്നും നല്ല പൗരന്മാരും നല്ല കത്തോലിക്കാവിശ്വാസികളുമായി തുടരട്ടെയെന്ന് ആശംസിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles