കര്‍ദിനാള്‍ ഔഡ്രാഗോ ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്
കംപാല: ആഫ്രിക്കന്‍ കര്‍ദാനാള്‍ ഫിലിപ്പി ഔഡ്രഗോയെ ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിഷപ്സ് കോണ്‍ഫറന്‍സിന്റെ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
കര്‍ദിനാള്‍ ഔഡ്രാഗോ നിലവില്‍ ഔഗദൗഗുവിലെ ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്യുകയാണ്. ബുര്‍ക്കിനോ ഫാസോ ആണ് അദ്ദേഹത്തിന്റെ ജന്മനാട്.
‘ അവര്‍ ക്രിസ്തുവിനെ അറിഞ്ഞ് സമൃദ്ധ ജീവന് പ്രാപിക്കാന്‍’ എന്നാണ് ഉഗാണ്ടയിലെ കെംപാലയില് നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായ സിംപോസിയത്തിന്റെ പ്രമേയം.