കര്‍ദനാള്‍ പെല്ലിനെ ആസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി

വാഷിംഗ്ടണ്‍: നാല് വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണകള്‍ക്കും 13 മാസത്തെ ജയില്‍വാസത്തിനും ശുഭപര്യവസാനം. കര്‍ദനാള്‍ ജോര്‍ജ് പെല്‍ കുറ്റവിമുക്തനായി. അദ്ദേഹത്തിനെതിരായ അഞ്ച് ലൈംഗികാരോപണങ്ങള്‍ ആസ്ട്രേലിയന്‍ ഹൈക്കോടതി തള്ളയതിനെ തുടര്‍ന്നാണിത്.
1996ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരിന്നു കര്‍ദ്ദിനാളിന് മേല്‍ ചുമത്തിയ ആരോപണം. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് കീഴ്ക്കോടതി ജയില്‍ശിക്ഷ ലഭിച്ചത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ മാറ്റിയിരുന്നു.