കൂട്ടക്കൊല ജീവനെതിരായ പകര്‍ച്ചവ്യാധിയെന്ന് യുഎസ് മെത്രാന്മാര്
വാഷിംഗ്ടണ്‍: ടെക്സാസിലെ എല്‍ പാസോയിലും ഓഹിയോയിലെ ഡെട്ടണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പിന്റെയും കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കും പ്രവര്‍ത്തനവും ഊര്‍ജിതമാക്കാന്‍ യുഎസ് മെത്രാന്മാര് ആഹ്വാനം ചെയ്തു.
‘ഈ വെടിവയ്പുകള്‍ക്ക് ഒരു അന്ത്യമുണ്ടാകാന്‍ എല്ലാ കത്തോലിക്കരും പ്രാര്‍ത്ഥനയും ത്യാഗ പ്രവര്‍ത്തികളും വര്‍ദ്ധിപ്പിക്കണം എന്ന് ഞങ്ങള്‍ ആ്ഹ്വാനം ചെയ്യുന്നു. എല്ലാ കത്തോലിക്കരും പ്രാര്‍ഥിക്കുകയും ഒരു മാറ്റത്തിനായി ശബ്ദം ഉയര്‍ത്തുകയും ചെയ്യണം’ മെത്രാന്മാര് ആ്ഗസറ്റ് 4 ാം തീയതി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദൈവത്തിന്റെ കാരുണ്യവും ജ്ഞാനവും ഇത്തരം ക്രൂരതകള്‍ തടയാന്‍ നടപടി സ്വീകരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കട്ടെ എന്ന് മെത്രാന്മാര് ആശംസിച്ചു.
‘ഈ ആഴ്ച നമുക്ക് നഷ്ടപ്പെട്ട ജീവനുകള്‍ നമ്മെ പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു. കൂട്ടക്കൊല നടത്തുന്ന വെടിവയ്പുകള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് നമുക്കിനിയും വിശ്വസിക്കാന്‍ സാധി്ക്കില്ല. ജീവനെതിരായ പകര്‍ച്ചവ്യാധിയാണിത്’ മെത്രാന്മാര് കൂട്ടിച്ചേര്‍ത്തു.