സന്ന്യാസികള്‍ക്ക് വോട്ട് അവകാശം വേണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ കര്‍ദിനാള്‍

യാംഗോണ്‍: മ്യാന്‍മറിലെ സന്ന്യാസികള്‍ക്കും സന്ന്യാസിനികള്‍ക്കും വോട്ടവകാശം പുനര്‍സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാംഗോണിലെ സലേഷ്യന്‍ കര്‍ദിനാള്‍ ചാള്‍സ് മാവുങ് അധികാരികള്‍ക്ക് കത്തയച്ചു.
മ്യാന്‍മറിന്റെ ഭരണഘടന അനുസരിച്ച് വിവിധ മതങ്ങളിലെ സന്ന്യാസ സമൂഹങ്ങളിലെ അംഗങ്ങള്‍ക്ക്, ബുദ്ധമതത്തിലായാലും കത്തോലിക്കാ സഭയിലായാലും മുസ്ലിം മതത്തിലായാലും, വോട്ടവകാശമില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഗതിയാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. തനിക്കും വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞു.
ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയാണ് 72 കാരനായ കര്‍ദിനാള്‍.