യുദ്ധം നിറുത്തി കോവിഡിനോട് പോരാടൂ; കര്‍ദിനാള്‍ ബോ
യാംഗോന്‍: ആഗോളതലത്തില്‍ വെടിനിറുത്തണമെന്നും എല്ലാവരും ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയോട് പോരാടണമെന്നും ഫെഡറേഷന് ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് കര്‍ദിനാള്‍ ചാള്‍സ് മാവുങ് ബോ.
ഏപ്രില്‍ 22 ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും ശത്രുതയും അവസാനിപ്പിക്കാന്‍ കര്‍ദിനാള്‍ ആഹ്വാനം ചെയ്തത്.
‘എല്ലായിടത്തും വെടിനിറുത്തിയില്ലെങ്കില് മനുഷ്യന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിയില്ലാതെ വരും. സൗഖ്യം അകലെയായി പോകും’ കര്‍ദനാള്‍ പറഞ്ഞു. ‘നമ്മുടെ ഭൂലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലാണ്. ഇന്ന് നമ്മുടെ നേതാക്കള്‍ സ്വീകരിക്കുന്ന ഓരോ സംരംഭവും നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ദൂരവ്യാപകമായി സ്വാധീനിക്കും.’ അദ്ദേഹം വ്യക്തമാക്കി.