സുഡാന് നേതാക്കളെ ധ്യാനിപ്പിക്കുന്നത് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
വത്തിക്കാന്‍: ലോകസമാധാനം ലക്ഷ്യമിട്ട് ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ നടത്തുന്ന പ്രധാന ശ്രമങ്ങളില്‍ ഒന്നാണ് സുഡാന് നേതാക്കളുടെ കൂടിക്കാഴ്ചയും വത്തിക്കാനില്‍ വച്ചുള്ള ആത്മീയ ധ്യാനവും. ഈ ധ്യാനത്തിന് ആര്‍ച്ച്ബിഷപ്പ് ഓഫ് കാന്റര്‍ ബറി ജസ്റ്റിന് വെല്‍ബി നേതൃത്വം നല്‍കും. ഏപ്രില്‍ 10, 11 തീയതികളിലാണ് ധ്യാനം നടക്കുന്നത്.
ധ്യാനത്തിന്റെ സമാപനത്തിന് ഫ്രാന്‍സിസ് പാപ്പാ നേതൃത്വം നല്‍കും. വത്തിക്കാന്‍ സമയം വൈകിട്ട് 5 മണിക്ക് മാര്‍പാപ്പാ ആത്മീയ സന്ദേശം നല്‍കും. തുടര്‍ന്ന്, ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഫ്രാന്‍സിസ് പാപ്പായും ആംഗ്ലിക്കന്‍ സഭാനേതാവും കാന്റര്‍ ബറി ആര്‍ച്ച്ബിഷപ്പുമായി ജസ്റ്റിന് വെല്‍ബിയും ഒപ്പിട്ട വി. ഗ്രന്ഥം സമ്മാനമായി നല്‍കും.