സഹോദരങ്ങള്‍ വൈദികരായ് ഒരേ ബലിവേദിയില്‍
ഡെന്‍വര്‍: അലബാമക്കാരാണ് സഹോദരന്മാരായ പെയ്ടണും കോണര്‍ പ്ലെസ്സാലയും. ഒന്നര വയസ്സാണ് ഇരുവര്‍ക്കും തമ്മിലുള്ള പ്രായവ്യത്യാസം. “ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളേക്കാള്‍ സ്നേഹമുള്ളവരാണ്” 25 കാരനായ കോണര്‍ പറയുന്നു.
ഒരുമിച്ചാണ് അവര്‍ വളര്‍ന്നത്.ഗ്രേഡ് സ്കൂളിലും ഹൈ സ്കൂളിലും കോളേജിലും എല്ലാം അവര്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്നു. പഠനം കഴിഞ്ഞപ്പോള്‍ അവര്‍ തെരഞ്ഞെടുത്ത വഴിയും ഒന്നു തന്നെ; പൗരോഹിത്യം.
മെയ് 30 ാം തീയതി ഈ സഹോദരങ്ങള്‍ അലബാമയിലെ മൊബൈല്‍ എന്ന് സ്ഥലത്തുള്ള ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ച് പൗരോഹത്യപട്ടം സ്വീകരിച്ചു. കോവിഡ് വ്യാപനം മൂലം സ്വകാര്യചടങ്ങില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.
‘ഏതോ കാരണത്താല്‍ ഞങ്ങള്‍ രണ്ടു പേരെയും ദൈവം തെരഞ്ഞെടുത്തു. ഈ വിളിയോട് യെസ് പറയാന്‍ ഞങ്ങളുടെ മാതാപിതാക്കളും ഞങ്ങളുടെ വിദ്യാഭ്യാസവും സാഹചര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായി’ പെയ്ടണ്‍ പറയുന്നു.
കത്തോലിക്കാ സ്കൂളുകളിലും വിദ്യാഭ്യാസരംഗത്തും സേവനം ചെയ്യാനും കുമ്പസാരം കേള്‍ക്കുവാനും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് 27 കാരനായ പെയ്ടണ്‍ പറയുന്നു.