കേരളത്തില്‍ ഒരു പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകന്‍ കൂടി കത്തോലിക്കാ സഭയിലേക്ക്
സുപ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്കാ സഭയിൽ ചേർന്നു . കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേത്വത്തിൽ നടന്ന ദിവ്യബലിക്കും , പ്രത്യേക പ്രാർഥനകൾക്കും ശേഷമാണ് ബ്രദർ കുടുംബമായി കത്തോലിക്കാ സഭയിലേക്ക് ചേർന്നത് . ബ്രദർ സജിത് ജോസഫ് സഭയിലേക്കെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്ന മറ്റൊരു സുവിശേഷ പ്രഘോഷകൻ കൂടി മാതൃസഭയിലേക്ക് തിരിച്ചെത്തുന്നതെന്നതും പ്രത്യേകതയാണ് .
അബുദാബി കേന്ദ്രമാക്കി 1999 മുതൽ പ്രൊട്ടസ്റ്റന്റ് സഭയിൽ സജീവമായി മലയാളം , ശ്രീലങ്കൻ , ഇംഗ്ലീഷ് ചാപ്റ്ററുകളിൽ സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമായിരുന്നു , തുടർന്ന് 2014 മുതൽ ടെലിവിഷൻ വചനപ്രഘോഷണ രംഗത്തിലൂടെ പ്രസിദ്ധി നേടിയിരുന്നു .
കോട്ടയം പാലായിലെ കാപ്പൻ കുടുംബാംഗമായ ബ്രദർ ടൈറ്റസ് കഴിഞ്ഞ വർഷമാണ് കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയോട് മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനുളള സാധയധ്യതകൾ അന്വേഷിക്കുന്നതും , തുടർന്ന് പുനലൂർ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കും , ഒരുക്ക പ്രാർത്ഥനകൾക്കും ശേഷം കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നതും . സീറോ മലബാർ സഭാഗമായിരുന്ന ബ്രദർ ടൈറ്റസ് കാപ്പൻ തലശ്ശേരി രൂപതയിലെ മാലോം സെന്റ് ജോർജ്ജ് ഇടവകാംഗമാണ് .
വിദേശത്ത് എത്തിയ ശേഷമാണ് ബ്രദർ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ചേർന്ന് സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നത് . പിൽക്കാലത്ത് വിശുദ്ധ പാട്രിക്കിനെക്കുറിച്ചും , വിശുദ്ധ തോമസ് അക്വിനാസിനെക്കുറിച്ചും ആഴമായി പഠിച്ച കാപ്പൻ ദൈവനിയോഗം പോലെയാണ് മാതൃസഭയിലേക്ക് തിരികെ എത്തുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.