ഈശോയുമായുള്ള സംഭാഷണത്തിലെ ഉൾകാഴ്ച
~ ബ്രദര്‍ തോമസ് പോള്‍ ~
നമ്മൾ കർത്താവിനോട് സംസാരിക്കാനും കർത്താവിന്റെ സ്വരം കേൾക്കാനും പരിശീലനം നടത്തുമ്പോൾ, ചിലപ്പോൾ തോന്നും കർത്താവ് എന്നോട് ഒന്നും മിണ്ടുന്നില്ലല്ലോ എന്ന്. ചിലപ്പോൾ കർത്താവ് നമ്മോട് ചില കാര്യങ്ങൾ ചെയ്യാൻ മുൻപേ പറഞ്ഞു കാണും. നമ്മൾ അതിനു പ്രാധാന്യം കൊടുക്കാതെയോ, മറന്നിട്ടോ ചെയ്തു കാണില്ല. അത് ചെയ്തു കഴിഞ്ഞാൽ കർത്താവ് സംസാരിച്ചു തുടങ്ങും. ചെയ്യാൻ പറ്റാതെ വരുമ്പോൾ, നമുക്ക് കർത്താവിനോട് തന്നെ പറയാം.: “എനിക്ക് പറ്റുന്നില്ല. എന്നെ സഹായിച്ചേ തീരൂ.” കർത്താവ് സഹായിക്കും.
ചില കാര്യങ്ങൾക്ക് ഒരു സമയം ഉണ്ടാവും. കർത്താവ് പറയുന്ന കാര്യങ്ങൾക്ക് ഒരു സമയം ഉണ്ടാവും. പറയുന്ന കാര്യങ്ങൾ ഉടനെ നടക്കണം എന്നില്ല.
പഴയ നിയമത്തിൽ കന്യക ഗർഭം ധരിക്കും എന്ന് ഏശെയ്യ പറഞ്ഞു. പക്ഷേ എത്ര നാൾ കഴിഞ്ഞ് ആണ് അത് നടന്നത്. കർത്താവ് പറയുമ്പോൾ കേൾക്കുക, അത് സ്വീകരിക്കുക, അതിന് വേണ്ട ഒരുക്കങ്ങൾ നടത്തുക.
കർത്താവ് തന്നെ ജറാമിയയോട് ചോദിച്ചു, നീ എന്താ കാണുന്നത്. ജറാമിയ പറഞ്ഞു, ഞാനൊരു ജാഗ്രത വൃക്ഷത്തിന്റെ ശാഖ കാണുന്നു. കർത്താവ് പറഞ്ഞു,
നീ ശരിയായിട്ടാണ് കാണുന്നത്. ഞാൻ അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിപ്പിക്കാൻ ഞാൻ ജാഗ്രതയോടെ കാത്തിരിക്കുന്നു, എന്നർത്ഥം. കർത്താവ് അരുളി ചെയ്യുന്ന കാര്യം കർത്താവ് തന്നെ നടത്തും. നമ്മൾ കേട്ടാൽ മതി. കേട്ടിട്ട് അത് വിശ്വസിക്കണം.
ഈശോ പറഞ്ഞില്ലേ, മാർത്ത നീ വിശ്വാസിക്ക് നിന്റെ സഹോദരൻ ഇപ്പോൾ ഉയിർത്തെഴുന്നേൽക്കും. അവിടെ മാർത്ത ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല, വിശ്വസിക്കുക അല്ലാതെ. ദൈവദൂതൻ മറിയത്തോട് പറഞ്ഞു, നീ ഗർഭം ധരിക്കും. അവിടെ മാതാവ് വിശ്വസിക്കുക മാത്രം ആണ് ചെയ്തത്. മുൻപേ പ്രവചനം ഉണ്ടായിരുന്നത് ആണ്, ഒരു കന്യക ഗർഭം ധരിക്കും. ആരാണെന്ന് ആകാംക്ഷയോടെ ഓരോരുത്തരും കാത്തിരിക്കുകയായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് പരിശുദ്ധ കന്യകാമറിയം തെരഞ്ഞെടുക്ക
പ്പെടുന്നത്.
പരിശുദ്ധ അമ്മ ഉടനെ പറഞ്ഞു, ഇതാ അങ്ങയുടെ ദാസി. അങ്ങയുടെ വചനം എന്നിൽ പൂർത്തിയാവട്ടെ.
ഈ കിട്ടിയ ഉൾകാഴ്ച ടോപ് പോയിന്റ് ആണ്. കർത്താവ് സംസാരിക്കുമ്പോൾ പിതാവ് തന്റെ പ്രവർത്തി ചെയ്യുന്നു. അതുകൊണ്ട് നമ്മൾ എല്ലാ ദിവസവും കർത്താവിനോട് സംസാരിക്കുവാൻ ശ്രമിക്കണം. എഴുതി വക്കണം. കുറച്ച് ദിവസം കഴിയുമ്പോൾ വായിച്ചു നോക്കണം. പലതും സംഭവിച്ചതായി കാണാം. അത് മാർക്ക് ചെയ്തു വക്കണം.
നിന്നിൽ ഞാൻ…
എന്നിൽ നീ…
ഇങ്ങിനെ നാം…
ഇത് ഒരു തത്വം അല്ല. അനുഭവം ആണ്.
നമ്മുടെ മാർപ്പാപ്പമാർ എല്ലാവരും പറയാറുണ്ട്:
Christianity is not a set of law or a philosophy, or mythology. It is a experience of a person Christ.
ആ Personal experience ആണ് ഇതിലൂടെ എല്ലാം ഉരുതിരിഞ്ഞു വരുന്നത്. ആ പേഴ്സണൽ എക്സ്പീരിയൻസിന് വേണ്ടിയാണ് ദൈവം നമ്മോടു സംസാരിക്കുന്നത്. ചിലപ്പോൾ ദൈവം നമ്മോട് ചോദിക്കും, ഇനി എന്ത് തരണം ഞാൻ നിങ്ങൾക്ക്. ഞാൻ നിങ്ങൾക്ക് എന്റെ ശരീരം തന്നു. രക്തം തന്നു. വചനം തന്നു. ആത്മാവിനെ തന്നു. എന്റെ ഹൃദയം തന്നു. എന്റെ അമ്മയെ തന്നു. ഇനിയും എന്ത് വേണം? നമ്മൾ എന്ത് ചെയ്യണം, നമ്മൾ കൊടുക്കണം. നൂറു ശതമാനം ഈശോ നമുക്ക് തന്നുവെങ്കിൽ, നൂറു ശതമാനം അനുഭവം ഉണ്ടാകണമെങ്കിൽ,
നമ്മൾ നൂറു ശതമാനം അങ്ങോട്ട് കൊടുത്താൽ മതി. നമ്മൾ ഈശോക്ക് നമ്മെ തന്നെ സമ്പൂർണ്ണ സമർപ്പണം ചെയ്യണം. ഈശോ നമുക്ക് തരാനുള്ളതെല്ലാം തന്നു കഴിഞ്ഞു.
സൗ്ത്താപൂസാ അഥവാ സഹവാസം നമ്മൾ അനുഭവിക്കണം
Contemplation ന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രം ആണ് വിവരിച്ചിട്ടുള്ളത്. അത് ഈ ലോകത്തിന്റെ വളരെ വലിയ ആവശ്യം ആണ്. ബ്രദർ, ജോൺ ഓഫ് ക്രൂസിന്റെ കർമ്മല മല കയറ്റവും എല്ലാം വായിച്ച്, ഒരു
പോകോവെന്തയില് ചെന്നപ്പോൾ – കർമ്മലീത്തയുമായി ബന്ധമുള്ള ഒരു കൊവെന്ത ആണ്. ബ്രദർ ഇതെല്ലാം വാചാലമായി പറയാൻ തുടങ്ങിയപ്പോൾ അവർക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റാതായി. എന്നിട്ട് അവർ പറഞ്ഞു, ഞങൾ ഇത് ഒരു പഴമ്പുരാണമായി കളഞ്ഞിരിക്കയായിരുന്നു. ഇന്നത്തെ കാലത്ത് ആർക്കും ഈ മാതിരി spirituality ഇഷ്ടം അല്ലെന്ന് വിചാരിച്ചിരിക്ക ആയിരുന്നു. ഇതിനെ ഞങൾ തിരസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ആത്മായൻ വന്നു ഞങ്ങളോട് ഇതെല്ലാം പറയുന്നത്. അവർക്ക് ഇത് ഒരു അത്ഭുതം ആയി പോയി.
ബ്രദറിന്റെ അനുഭവം പറയുകയാണെങ്കിൽ, ബ്രദറിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വളർത്തിയത് യോഹന്നാൻ ക്രൂസ്, അമ്മ ത്രേസ്യയും, കൊച്ചുത്രേസ്യയുടെയും കർമ്മലീത്ത spirituality ആണ്. ഇത് ഏറ്റവും കൂടുതൽ ആവശ്യം ഈ കാലഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് ആണ്. മാതാപിതാക്കന്മാർ മക്കൾക്ക് ഇതാണ് പകർന്നു കൊടുക്കേണ്ടത്. മാത്രമല്ല, കൊച്ചുത്രേസ്യ പുണ്യവതിയെ Doctor of the church ആയി പ്രഖ്യാപിക്കുമ്പോൾ ജോൺ പോൾ മാർപ്പാപ്പ പറഞ്ഞത് ഇപ്രകാരമാണ് മൂന്നാം സഹസ്രാബ്ദത്തിലേക്കുള്ള spirituality ആണ് ഇത് എന്നാണ്.
ഈ Contemplation എല്ലാം വളരെ ലളിതമാക്കി, സാധാരണ ആളുകളിലേക്ക് കൊടുക്കുവാനുള്ള spirituality ആണ് ഒരു കൊച്ചു പെൺകുട്ടി ആയ കൊച്ചുത്രേസ്യ നൽകിയിരിക്കുന്നത്. Contemplation ആണ്. സ്നേഹം ആണ്. ഒരു ശിശുവിനെ പോലെ ജീവിച്ചാൽ മാത്രം മതി.