സങ്കീർത്തനങ്ങളിലെ ക്രിസ്തു വിജ്ഞാനീയം
~ ബ്രദര്‍ തോമസ് പോള്‍ ~
“എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന് അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാൻ അങ്ങയുടെ ചിറകിൻകീഴിൽ ശരണം പ്രാപിക്കുന്നു.” (സങ്കീർത്തങ്ങൾ 57 : 1)
എന്താണ് കൃപ? നമ്മൾ ഓരോ ദിവസവും എത്ര തവണ ഈ കൃപയെ കുറിച്ച് പറയുന്നുണ്ട്? ഇങ്ങിനെ ഉള്ള ചെറിയ വാക്കുകളുടെ സത്തയായ അർത്ഥം ഗ്രഹിക്കുന്നത് ഒരു ജ്ഞാനം ആണ്.
കൃപ എന്നാൽ എന്താണെന്ന് മതബോധന പുസ്തകത്തിൽ പഠിപ്പിക്കുന്നുണ്ട്.
മതബോധന പുസ്തകം 1997 ഘണ്ടിക:
ദൈവിക ജീവൻ മാനുഷികതയിൽ ലയിക്കുന്നത് ആണ് കൃപ എന്ന് പറയുന്നു.
അങ്ങനെ ഉന്നതങ്ങളിൽ നിന്നും ദൈവികത മാനുഷ്യകതയിൽ ലയിക്കുംപോൽ, മാനുഷികത ദൈവീകരിക്കപ്പെടുന്നു. വിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുന്നത് പോലെ. അങ്ങയുടെ ദൈവിക സ്വഭാവത്തിൽ ഞങ്ങളെ പങ്കുകാരാക്കാൻ, അങ്ങു ഞങ്ങളുടെ മനുഷ്യ സ്വഭാവം സ്വീകരിച്ചു.
ക്രിസ്തീയ ആത്മീയതയുടെ സാരാംശം ഇതാണ്. ദൈവം മനുഷ്യനായി അവതരിച്ചത്, മനുഷ്യനെ ദൈവം ആക്കാൻ വേണ്ടി ആണ്.
മതബോധന പുസ്തകം: ഘണ്ടിക – 1997:
കൃപാവരം ദൈവത്തിന്റെ ജീവനിലുള്ള ഭാഗഭാഗിത്വം ആണ്. അത് നമ്മെ തൃത്വത്തിന്റെ ജീവിതത്തിലെ ഉറ്റ ബന്ധത്തിലേക്ക് പ്രവേശിപ്പിക്കുന്നു. ആയിരം വർഷങ്ങൾക്കു മുൻപ് ദാവീദും ഇസ്രായേൽ ജനം യേശുവിനേ കുറിച്ച് പാടുകയാണ്. കാരണം കൃപയിലൂടെ അല്ലാതെ അവരുടെ പാപത്തിന് യാതൊരു മോചനവും ഉണ്ടാവുകയില്ല എന്ന് അവർക്ക് അറിയാം. ഇന്നത്തെ നമ്മുടെ അവസ്ഥയെ തുലനം ചെയ്യുമ്പോൾ എത്ര ഭയാനകമായ ഒരു അവസ്ഥ ആയിരുന്നു. ഇന്നത്തെ നമ്മുടെ അവസ്ഥയിൽ നമ്മൾ വലിയൊരു പാപത്തിൽ വീണു പോയാലും നമ്മൾ പാശ്ചാതപിച്ചു, കുമ്പാസാരിച്ച് കഴിയുമ്പോൾ ഒരു സമാധാനം ലഭിക്കും.
അമ്പത്തിയേഴാം സങ്കീർത്തനത്തിൽ പറയുന്ന വിനാശത്തിന്റെ കൊടുംകാറ്റ് എന്താണെന്ന് നോക്കാം. വിനാശത്തിൻെറ കൊടുംകാറ്റ് മനുഷ്യനെ നിരന്തരം ആക്രമിക്കുന്ന പാപവും പൈശാചികതയും ആണ്. പക്ഷേ അതിന്റെ അകത്ത് ഒരു നല്ല കാര്യമുണ്ട്. കൊടുങ്കാറ്റിന്റെ ഒരു ഗുണം എന്താണ്? അത് പെട്ടെന്ന് കടന്നു പോകും. നിലനിൽപ്പില്ല. വീശി കടന്നു പോകും. ഏതാനും സമയം കഴിഞ്ഞാൽ പിന്നെ അതില്ല. ഇതാണ് പാപത്തിന്റെയും പിശാചിന്റെയും അവസ്ഥ. അതിനൊന്നും നിലനിൽപ്പില്ല . അത് മനസ്സിലാകുന്നത് കൊണ്ട് അത് കടന്നുപോകുവോളം കർത്താവിന്റെ ചിറകിൻ കീഴിൽ അഭയം പ്രാപിക്കുന്നു. അന്ന് അവർക്ക് അതേ നിവർത്തി ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർക്ക് പ്രതീക്ഷയുണ്ട്.
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ. (സങ്കീർത്തനങ്ങൾ 57 : 2)
ആരാണ് ഈ അത്യുന്നതൻ? അതാണ് ക്രിസ്തു വിജ്ഞാനീയം എന്ന് പറയുന്നത്.
ഇതിലെല്ലാം ഉള്ള ഒരു ആശയം ഇതാണ്. സങ്കീർത്തനങ്ങൾ 27 ലും ഇതേ ആശയം കാണാം.
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം? (സങ്കീർത്തനങ്ങൾ 27 : 1)
ഇവിടെയും ഇതേ ആശയം നമുക്ക് കാണാം.
നമ്മൾ ആരെ ആണ് പേടിക്കുന്നത്? നമ്മെ എല്ലാവരെയും കർത്താവ് ഒരു കോട്ടക്കുള്ളിൽ വച്ചിരിക്കയാണ്. ഒരാളും നമ്മെ തൊടാൻ ദൈവം സമ്മതിക്കില്ല. നീ എന്റെ ഓമനക്കുട്ടനാണ്.
ഈ കോട്ട എന്ന് പറഞ്ഞാല് ഈശോയുടെ ഹൃദയം ആണ്. അപ്പോൾ നമ്മൾ എവിടെ ആണ് വസിക്കേണ്ടത്?
ഒരുകാര്യം മാത്രം ഞാൻ അന്വേഷിക്കുന്നു.
ഒരു കാര്യം മാത്രം ഞാൻ തേടുന്നു.
ഒരു കാര്യം ഞാന് കര്ത്താവിനോട്
അപേക്ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ വസിക്കാൻ തന്നെ.
സങ്കീർത്തനങ്ങൾ 27 : 4
ഇത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
പക്ഷേ നമ്മൾ എന്നും പ്രാർത്ഥിക്കുന്ന കാര്യം ആണ്