ജ്ഞാനം ലഭിക്കുവാൻ നമുക്ക് ഉണ്ടാവേണ്ട മനോഭാവം

~ ബ്ര. തോമസ് പോള്‍ ~

 

ജ്ഞാനം ലഭിക്കുവാൻ നമുക്ക് ഉണ്ടാകുവാൻ വേണ്ട മനോഭാവം ഇതാണ്.ദൈവമേ! എന്റെ അറിവ് ഒരു എള്ളോളമേ ഉള്ളൂ.പക്ഷേ അറിയുവാൻ ഒരു കടലോളം ഉണ്ട് താനും. എന്നും ഇത് തന്നെ ദൈവത്തിനോട് പറയണം. ഇത്രയും വലിയ ദൈവശാസ്ത്രജ്ഞൻ ആയ തോമസ് അക്വിനോസ് ,ഇത്രയും വലിയ theological works രചിച്ചു കഴിഞ്ഞതിനു ശേഷവും അദ്ദേഹത്തിന് ആ ദിവ്യ ദർശനത്തിൽ ദൈവത്തിന്റെ ജ്ഞാനത്തിന്റെ അനന്തത കണ്ടിട്ട് പറയുകയാണ് , ദൈവമേ! ഞാൻ ഈ എഴുതി വച്ചിരിക്കുന്നത് വെറും വൈക്കോലിന് തുല്യം ആണ്.ദൈവത്തിന്റെ ജ്ഞാനത്തിനു ഒരു അതിരില്ല.അനന്തമാണ് ആ ജ്ഞാനം.നിത്യ ജ്ഞാനമാണ്..അത് നമ്മുടെ മുഴുവൻ മനുഷ്യാ യുസ്സിൽ മുഴുവൻ ഗ്രഹിക്കാൻ ശ്രമിച്ചാലും പൂർത്തിയാവുകയില്ല.

ഇനി നമുക്ക് വീണ്ടും നക്ഷത്രത്തിലേക്ക് പോകാം:
ആ നക്ഷത്രം ഈ ജ്ഞാനികളെ ഈശോയിലേക്ക് നയിച്ചു. ഇവർ ആരായിരുന്നു? കത്തോലിക്കർ ആയിരുന്നുവോ?ഇവർ വിജാതിയ രാജാക്കന്മാർ ആയിരുന്നു.ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ,ദൈവത്തിന്റെ ജ്ഞാനത്തിനു കത്തോലിക്കൻ എന്നോ ഗ്രീക്കുകാർ എന്നോ യാതൊരു പക്ഷപാതവും ഇല്ല. എല്ലാവരെയും ദൈവം ഒരു പോലെ കാണുന്നുണ്ട് .രണ്ടാമത് ഇവർ ഈശോയെ ആരാധിച്ചു കഴിഞ്ഞപ്പോഴേ ഇൗ നക്ഷത്രം ഇവർ കാണുന്നില്ല.നക്ഷത്രം അപ്രതിക്ഷമായി. എന്തു കൊണ്ട്? പിന്നീട് ഇൗ നക്ഷത്രം അവരെ നയിചില്ല.കാരണം, ഈ നക്ഷത്രം ഈ ജ്ഞാനത്തിന്റെ ഉറവിടത്തിലേക്ക് അവരെ കൊണ്ട് വന്നു. ജ്ഞാനവുമായി അവരെ മുട്ടിച്ചു. ആ ദിവ്യ പ്രണയത്തിലേക്ക് അവരെ കൊണ്ടു ചെന്നു.

വിശുദ്ധ കൊച്ചുത്രേസ്യയുടെ അപ്പൻ ആ പ്രണയ പുസ്തകം –യോഹന്നാൻ ക്രൂസ് ന്റെ സ്നേഹ ഗീതം ഒളിചു വച്ചു.കാരണം ,അവള് ഇത് വായിക്കുകയാണെങ്കിൽ അവള് ഉടനെ ആ വഴിക്ക് പോകും.പക്ഷേ കൊച്ചുത്രേസ്യ എന്ത് ചെയ്തെന്ന് അറിയാമോ.അവള് അത് പാത്ത് പതുങ്ങി അത് വായിച്ച് കൊണ്ട് അവിടെ തന്നെ വച്ചു. പത്തു പതിനാറു വയസ്സിൽ തന്നെ വിശുദ്ധ കൊച്ചുത്രേസ്യ ഇതൊക്കെ വായിച്ചു.

പണ്ട് ഒരിക്കൽ പോൾ ജോൺ രണ്ടാമൻ മാർപ്പാപ്പ ഒരു യുവാവായിരുന്നപ്പോൾ ,പാറമടയിൽ പണിയെടുത്ത് കൊണ്ടി രുന്നപ്പോൾ ഒരു അൽമായൻ ജോൺ ഓഫ് ക്രോസ്സ് ന്റെ ഇരുണ്ട രാത്രി എന്ന പുസ്തകം സമ്മാനിച്ചു.പാറമടയിൽ തലയിൽ കല്ല് വച്ച് കൊണ്ട് പോയി തിരികെ വരുമ്പോൾ ഇൗ ബുക്ക് വായിച്ചു നടന്നുവരും.അത്രക്കും ഈ പുസ്തകവുമായി പ്രേമമായി.അങ്ങിനെ പോപ്പ് സ്പാനിഷ് പഠിച്ചു.എന്തിനെന്ന് അറിയാമോ ? ജോൺ ഓഫ് ക്രോസ്സ് ന്റെ പുസ്തകങ്ങൾ അതിന്റെ ഒറിജിനൽ ഭാഷയിൽ പഠിക്കുവാൻ. ബൈബിളിന്റെ ഒറിജിനൽ ഭാഷയിലേക്ക് പോകുമ്പോഴാണ് നമ്മുക്ക് ശരിയായ ജ്ഞാനം മനസ്സിലാവുന്നത്. ഇതൊക്കെ നമ്മൾ മനസ്സിലാക്കേണ്ടതാണ്.

ഇതൊക്കെ പറയുന്നതിന്റെ സൂചന,ഇതൊക്കെ ഈ വിശുദ്ധ ര്ക്ക് കിട്ടിയെങ്കിൽ നമുക്കും കിട്ടും. നാമും വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവർ ആണ്.നമ്മൾ ആരെയും കോപ്പി അടിക്കേണ്ട.നമുക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജ്ഞാനം ഉണ്ടാവും.ഓരോ വിശുദ്ധരിലും വ്യത്യസ്ത രീതിയിൽ ആണ് ദൈവിക ജ്ഞാനം നിറഞ്ഞിരിക്കുന്നു.സിയന്ന യിലെ വിശുദ്ധ കത്രീന യോട് ഈശോ പറയുകയാണ്, നീ മാർപ്പാപ്പയോട് പറയു, രക്തസാക്ഷികളുടെ ചുടു നിണം പുരണ്ട റോമിൽ ആണ്.അല്ലാതെ ഫ്രാൻസിൽ അല്ല എന്ന്. അന്നു വരെ മാർപ്പാപ്പയുടെ ആസ്ഥാനം ഫ്രാൻസിൽ ആയിരുന്നു.അങ്ങിനെ ഈ കുഞ്ഞിന് കിട്ടിയ ബോധ്യം അനുസരിച്ച് ആണ് ഒരു കുറിപ്പ് എഴുതി മാർപ്പാപ്പ ക്ക് കൊടുത്തത്. അങ്ങിനെ ആണ് മാർപ്പാപ്പയുടെ ആസ്ഥാനം റോം ആയതു.ദൈവം ഇപ്പോഴും ഇങ്ങിനെ ഉള്ള വലിയ കാര്യങ്ങൾ ഇത് പോലെയുള്ള ചെറിയ ആത്മാക്കളിലൂടെ ആണ് പ്രവർത്തിക്കുന്നത്.

ഈ വിശുദ്ധ രിലെല്ലാം എങ്ങിനെ ജ്ഞാനം കിട്ടാൻ ദൈവം പ്രവർത്തിച്ചുവോ അത് പോലെ ജ്ഞാനം കിട്ടാൻ നാമും അർഹരാണ്. മാർപാപ്പ പറഞ്ഞത് ഓർക്കാം,ആരാധന ഒരു ലൗ സ്റ്റോറി ആണ്. നക്ഷത്രം കണ്ടു വന്ന വിജാതീയരായ രാജാക്കന്മാർ ,തിരിച്ചു പോകുമ്പോൾ അവരെ നക്ഷത്രം വഴി കാട്ടിയില്ല.കാരണം അവർ വന്നു രക്ഷകനെ ആരാധിച്ചു കഴിഞ്ഞപ്പോൾ ജ്ഞാനവുമായി ഒരു ലയനം അവരിൽ സംഭവിച്ചു കഴിഞ്ഞിരുന്നു. വിജാതീയരായ രാജാക്കന്മാ രോട് ഹേറോദോസു പറഞ്ഞിരുന്നു നിങ്ങള് പോയി ആരാധിച്ചു തിരിച്ചു വന്നു കാര്യങ്ങള് പറഞ്ഞു തരണം. എന്നിട്ട് വേണം എനിക്കും പോയി ആരാധിക്കുവാൻ എന്ന്.പക്ഷേ അതൊരു കള്ളത്തരം ആയിരുന്നു.സ്ഥലത്തെ രാജാവ് പറഞ്ഞ സ്ഥിതിക്ക് പോകേണ്ടതാണ്.പക്ഷേ ദൈവത്തിന്റെ ജ്ഞാനം അവരെ അതിൽ നിന്നും വിലക്കി. ജ്ഞാനം കിട്ടും മുൻപ് നമ്മൾ പ്ലാൻ ചെയ്തു വെച്ചിരിക്കുന്ന വഴിയേ പിന്നീട് ജ്ഞാനം കിട്ടി കഴിയുമ്പോൾ പോകരുത്.ജ്ഞാനം നയിക്കുന്ന വഴിയേ വേണം പിന്നീട് പോകുവാൻ.
ഈശോ തന്നെയാണു് ജ്ഞാനം.

1 കോറിന്തോസ് 1:24
1 കോറിന്തോസ് 1:30
നമ്മുടെ ജീവിതത്തിന്റെ ഉറവിടം യേശു ക്രിസ്തു തന്നെയാണ്.എല്ലാവരുടെയും.
യോഹന്നാൻ 1:1
യോഹന്നാൻ 1:9

എല്ലാ മനുഷ്യർ എന്ന് വച്ചാൽ ക്രിസ്ത്യാനികൾ മാത്രം അല്ല,എല്ലാവരും ആണ്.എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ലോകത്തിലേക്ക് വരുന്നു. ദൈവം അവനെ നമുക്കായി ജ്ഞാനവും നീതിയും വിശുധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. ഈ ദൈവനീതി എന്ന് പറയുന്നത് മനുഷ്യന് ഒട്ടും മനസ്സിലാവില്ല. ദൈവിക ജ്ഞാനത്തിന്റെ വലിയ തലത്തിലേക്ക് ഉയരുമ്പൊഴെ അത് നമുക്ക് മനസ്സിലാവുകയുള്ളു .അതിനാൽ ആണ് ഈശോ പറയുന്നത് ആദ്യം നിങ്ങള് അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ എന്ന്.ജ്ഞാനം കിട്ടി കഴിയുമ്പോൾ മാത്രമാണ് അത് നമുക്ക് മനസ്സിലാവുക. ആ നീതി മനസ്സിലായി കഴിയുമ്പോൾ നമ്മിൽ വീശുധീകരണം സംഭവിക്കും.അത് കഴിഞ്ഞ് നമ്മിൽ പരിത്രാണം സംഭവിക്കും. പരിത്രാണം സംഭവിച്ചു കഴിയുമ്പോൾ നമ്മൾ ഒരു പുതിയ സൃഷ്ടി ആയി തീരും.വെള്ളം വീഞ്ഞായി തീരും പോലെ.വിശുദ്ധ കുർബാനയിൽ ഈ ഗോതമ്പ് അപ്പം ക്രിസ്തു ആയി മാറുന്നു.അപ്പം ഒരു വ്യക്തി ആവുന്നു.അതാണ് പരിത്രാണത്തിൽ സംഭവിക്കുന്നത്.ദൈവം സൃഷ്ടിച്ചതിനെ എല്ലാം പുനസൃഷ്ടിക്കാനാണ് യേശു ക്രിസ്തു വന്നിരിക്കുന്നത് . ക്രിസ്തീയതയുടെ സത്വതനിമ എന്ന് പറയുന്നത് ഈ പച്ചവെ ള്ളം പോലെയുള്ള പാപകരമായുള്ള മനുഷ്യരുടെ അവസ്ഥയെ രൂപാന്തരപ്പെടുത്തി ക്രിസ്തു ആക്കി മാറ്റുന്നു.വിശുദ്ധ കുർബാനയിൽ കൃപയുടെ ദാതാവായ ക്രിസ്തുവിനെ തന്നെ നമുക്ക് നൽകുന്നു. എമ്മാവൂസിലേക്ക് oya ശിഷ്യരുടെ കൂടെ ഉണ്ടായിട്ടും അവർ മനസ്സിലാക്കിയില്ല.അത് മനസ്സിലാക്കാൻ കർത്താവ് തന്നെ അവരുടെ ഹൃദയം തുറന്നു. വൈകുന്നേരം വരെ അവരുടെ കൂടെ നടന്നു വചനം പ്രഘോഷി ച്, ഉയിർത്തെഴുന്നേറ്റ ഈശോ തന്നെ അവരിൽ ഇറങ്ങി ചെന്ന് മനസ്സിലാക്കി കൊടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles