ഉയിർത്തെഴുന്നേൽപിൻറെ രഹസ്യം

ബ്ര. തോമസ് പോള്‍

 

സങ്കീർത്തനങ്ങൾ 63 ഇൽ നമ്മൾ കേട്ട രണ്ടു കാര്യം, ആത്മാവ് ദാഹിക്കുന്നു എന്നുള്ളത് നമ്മൾ കേൾക്കുന്ന കാര്യം ആണ്. , മറ്റൊരു കാര്യം ഉണങ്ങി വരണ്ട ഭൂമി എന്ന പോലെ ശരീരം അങ്ങയെ കാണാതെ തളരുന്നു.എന്തിന് വേണ്ടിയാണ്? ശരീരത്തിന്റെ ഉയിർപ്പിന് വേണ്ടി ദാഹിക്കുന്നു. അന്ത്യദിനത്തിലുള്ള പുനരുത്ഥാനത്തിൽ ,നമ്മൾ മരിക്കുമ്പോൾ നമ്മുടെ ആത്മാവും ശരീരവും വേർപ്പെടുന്നു.ആത്മാവ് സ്വർഗ്ഗത്തിലേക്ക് പോയി.ശരീരം ,തൽക്കാലം ഭൂമിയിലേക്ക് പോകുന്നു. ഈ ഭൂമിയിലേക്ക് പോകുന്ന ,അഥവാ അഴുകുന്ന ശരീരം ,ഉയിർത്തെഴുന്നേറ്റ ആത്മീയ ശരീരം ആയി മാറും.ആത്മീയശരീരം ആയി മാറുമ്പോൾ ഇപ്പോഴുള്ള നശ്വര അവസ്ഥയിൽ നിന്നും അനശ്വര അവസ്ഥയിലേക്ക് മാറും.ഇതാണ് ഏറ്റവും വലിയ ദൈവത്തിന്റെ പ്രവർത്തനം.ശരീരത്തിന്റെ ഉയിർപ്പ്.ഇതാണ് വിശുദ്ധ കുർബാന യിൽ പാടുന്ന ‘ സർവ്വാധിപനാം കർത്താവേ’ എന്ന ഗാനത്തിൽ പാടുന്നത്.
മലങ്കര യില് ഒമ്പതാം യാമ പ്രാർത്ഥനയിൽ ഇത് സൂചിപ്പിക്കുന്നുണ്ട്.
നമ്മൾ എന്നും ഓർക്കണം,നമ്മുടെ മർത്ത്യ ശരീരം ഉയിർത്തെഴുന്നേറ്റു അമർത്ത്യത അണിയും.
1 കോറിന്തോസ് 15: 42….

ഉയിർക്കുമ്പോൾ നമ്മൾ ഇപ്പൊൾ കാണുന്ന പോലെ ഉള്ള ശരീരം അല്ല.ഒരു ആത്മീയ ശരീരം (spiritual body) ആയിരിക്കും.

സങ്കീർത്തനങ്ങൾ 45 ഇൽ പറയുന്ന ഈ വർണ്ണശഭളമായ അങ്കി എന്ന് പറയുന്നത്,ഉയിർത്തെഴുന്നേറ്റ ശരീരം ആണ്.യേശുവിന്റ ഉത്ഥാനത്തിന്റെ ശക്തിയുടെ ആണ് ഈ ഉയിർപ്പ് സംഭവിക്കുന്നത്.നമ്മുടെ വിശ്വാസപ്ര മാണത്തിന്റെ ഏറ്റവും അവസാനം ഇത് പറയുന്നുണ്ട്. നമ്മുടെ ഇൗ ശരീരം മരിക്കുന്നു.ഗോതമ്പ് മണി പോലെ അഴുകുന്നു.അഴുകി കഴിയുമ്പോൾ അതിൽ നിന്നും ഒരു പുതിയ അഴുകാത്ത ശരീരം ഉയിർത്തെഴു ന്നേൽക്കുന്നു. നമ്മൾ മരിച്ചാൽ നമ്മുടെ അഴുകി പോകുന്ന ശരീരം ഉയിർത്തെഴു ന്നേൽപ്പിൽ നമ്മുടെ തന്നെ ആത്മാവിനോട് ചേരും.

ദൈവം നമ്മെ സൃഷ്ടിച്ചത് ആത്മാവും ശരീരവുമായി രണ്ടായിട്ടല്ല,ഒന്നായിട്ടാണ് പ്രവർത്തിക്കുന്നത് ആ ഒരുമ മരിച്ചാലും പോവില്ല.നമ്മുടെ ആത്മാവും ശരീരവുമായി ഒരു ദൈവത്വം ഉണ്ട്. ആ ദൈവത്വം ആണ് ഉയിർത്തെഴുന്നേറ്റ ശരീരത്തെ നമ്മുടെ തന്നെ ആത്മാവിനോട് യോജിപ്പിക്കുന്നത്. ഇത്രയും അറുപത്തി മൂന്നാം സങ്കീർത്തനത്തിന്റെ വ്യാഖ്യാനം ആണ്.യേശുവിന്റ ശരീരം ഏതു തരത്തിൽ ഉള്ളതായിരുന്നു?യേശു മനുഷ്യനായി ജ നിച്ചു. ആ മനുഷ്യ ശരീരത്തിൽ മനുഷ്യന്റെ പാപങ്ങൾ ഏറ്റെടക്കാൻ വേണ്ടി ആണ്.അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ പാപം ഏറ്റെടക്കാൻ പറ്റില്ലായിരുന്നു.മനുഷ്യനെ പോലെ ആയി,മനുഷ്യന്റെ കൂടെ ജീവിച്ചു ,മനുഷ്യന്റെ പാപം മുഴുവൻ ഏറ്റെടുത്തു.രക്തം മുഴുവൻ ചിന്തിയതോടെ മനുഷ്യന്റെ പാപം മുഴുവൻ പോയി.രക്തം മുഴുവൻ വാർന്നു പോയതോടെ മ രിച്ചു, അടക്കപ്പെട്ടു. അടക്കപ്പെട്ട അവസ്ഥയിൽ ഈ ശരീരത്തിലേക്ക് ആത്മാവ് കടന്നു വന്ന് ഒരിക്കലും വേർപ്പെടാത്ത അവസ്ഥയിൽ ,അനശ്വരമായ ഉയിർത്ത ശരീരം ആയി മാറുന്നു. ആ ശരീരത്തിൽ ആത്മാവ് വന്നു.രക്തധമനികൾ വന്നു. ഹൃദയം ഇടിക്കുന്നു.രക്തം ഉണ്ടാകുന്നു. ആ രക്തം പാപപങ്കിലമായ പോലെ അല്ല.മഹത്വം ഉള്ള രക്തം ആയിരുന്നു. ആ രക്തവും ശരീരത്തോടു കൂടിയാണ് ഈശോ ഉയിർത്തെഴുന്നേറ്റത്.ഇവിടെ ആണ് പൗലോസ് ശ്ലീഹാ പറഞ്ഞത്, ‘മരണമേ..നിന്റെ ദംശനം എവിടെ’ മരണത്തിനോട് ഭയമുണ്ടെങ്കിൽ അത് ശരിയായ ജ്ഞാനം അല്ല.നമ്മിൽ, വിശുദ്ധരിൽ ഉള്ളത് പോലെ എല്ലാ വരങ്ങളും ഉണ്ട്.അത് നമ്മൾ അഭിഷേകം ആക്കണം. നമ്മൾ ഒരു മൂന്നു പേർ കൂടി ചേർന്നാൽ ദൈവീക രഹസ്യങ്ങളെ കുറിച്ച് സംസാരിക്കണം.രണ്ടോ മൂന്നോ പേർ ഒരുമിച്ച് കൂടുമ്പോൾ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും. അത് പോലെ രണ്ടു പേര് ഒരുമയോടെ എന്ത് ചോദിച്ചാലും അത് തരും എന്നും ഈശോയുടെ വാഗ്ദാനം ഉണ്ട്. നമ്മിൽ മൂന്നു പേരും ഉണ്ട്.പിതാവും പുത്രനും പരിശുദ്ധാത്മാവും.നമ്മൾ അതു ശ്രദ്ധിക്കാതെ പോകുന്നു.

നമ്മൾ,ചായയിൽ sugar cubes ഇടുന്നു. ഇളക്കിയില്ലെങ്കിൽ അതിൽ മധുര രസം വരില്ല . ഇളക്കുന്നത് കൊണ്ടാണ് അതിൽ മധുരം വരുന്നത്.അതുപോലെ നമ്മിലും ഉള്ള തൃത്വൈക ദൈവത്തിന്റെ സാമീപ്യം നമ്മൾ അറിയണം.തൃത്വൈകാ ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ ഉജ്വലിപ്പിക്കണം.. തൃത്വൈക ദൈവത്തിന്റെ സാന്നിദ്ധ്യത്താൽ നമ്മിൽ സ്വർഗ്ഗരാജ്യം ആരംഭിച്ചിരിക്കുന്നു..


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles