സങ്കീർത്തനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനം

~ ബ്രദര്‍ തോമസ് പോള്‍ ~

സങ്കീർത്തനങ്ങൾ എല്ലാം രചിച്ചപ്പോൾ ദാവീദ് രാജാവിന്റെ ജീവിതവുമായി ഇത് കോർത്തിണക്കിയിരുന്നു. എന്ത് കൊണ്ടാണ് ദാവീദ് രാജാവിന്റെ ജീവിതവും ആയി ബന്ധപ്പെട്ടത്? മുൻപ് നമ്മൾ കേട്ടിരുന്നു ഏശൈയ്യ യുടെ പുസ്തകത്തിൽ, ‘ജെസ്സെയുടെ കുറ്റിയിൽ നിന്നും ഒരു മുള ‘ മനുഷ്യ പുത്രനായി ജനിച യേശുവിനേ കുറിച്ചാണ്. ലോകാരംഭം മുതൽ ഉള്ളവനാണ് ഈശോ. യേശുവിന്റ രാജകീയ അഭിഷേകത്തിന്റെ പൈതൃകം ദാവീദ് രാജാവിലൂടെ ആണ്. ഒരു തരത്തിൽ പറഞ്ഞാല് യേശുവിലൂടെ നടക്കാനുള്ള കാരൃങ്ങൾ, ദാവിദിനു് ഒരു അനുഭവം ആക്കി കൊടുക്കുകയാണ്.
ഒരു കൊച്ചു പയ്യൻ ഉപ്കരണവും വച്ച് ഇരിക്കുമ്പോൾ , പരിശുദ്ധാത്മാവ് ഈണം കൊടുുക്കുന്നു . അതിനുള്ള വരികൾ
കൊടുക്കുന്നു.

കര്ത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സങ്കീർത്തനങ്ങൾ 23 : 1
ഭൗതികവും ആത്മീയവുമായ ഒന്നിനും കുറവുണ്ടാവുകയില്ല.
വെറും ഒരു ഇടയ ചെറുക്കൻ.പക്ഷേ, ഈ ഇടയചെറുക്കനെ ആണ് കർത്താവ് പിന്നീട് വിളിക്കുന്നത് , രാജാവായി . ആ ഒരു സങ്കീർത്തനം ദൈവരാജ്യത്തിന്റെ പ്രധാനമായ ഒരു സന്ദേശം ആണ്. ഇതിന്റെ അർത്ഥത്തിലാണ് ഈശോ പറയുന്നു, ഞാൻ നിന്റെ നല്ല ഇടയനാകുന്നു. എന്റെ പിന്നാലെ വരിക. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ,നമ്മുടെ മുൻപേ ഒരാൾ പോകുന്നു.ആളുടെ പുറകെ പോയാൽ മതി. നമുക്ക് ഇത് ചിലപ്പോൾ വിശ്വസി ക്കാനെ പറ്റില്ല,നമുക്ക് വേണ്ടതെല്ലാം ഈ ആള് ചെയ്തു തരുമെന്ന്. അതാണ് ദൈവരാജ്യം. അതാണ് സദ്വാർത്ത. നിന്റെ കഷ്ടപ്പാടുകൾ ഒന്നും ഇനി വേണ്ട.അതെല്ലാം ഞാൻ ഏറ്റെടുത്തു. എന്റെ പിന്നാലെ വരിക.ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാം.
എന്താണ് ഈ പച്ചപുല്ല് ? ആടുകളെ, ഇടയൻ ആദ്യം തന്നെ പച്ചപുല്ല് തിന്നിക്കും.അത് ദൈവത്തിന്റെ വചനം ആണ് . എന്താണ് ജലാശയത്തിൽ കൊണ്ട് പോകുന്നതും, വെള്ളം കുടിപ്പിക്കുന്നതും ? അത് പരിശുദ്ധാത്മാവ് ആണ്. ഈ പച്ചപുല്ലാകുന്ന യേശുവിന്റ വചനം യേശു തന്നെ ആണ്. ആ വചനവും പരിശുദ്ധാത്മാവിനേയും സ്വീകരിച്ചു കഴിയുമ്പോൾ ആ വ്യക്തിക്ക് എന്ത് സംഭവിക്കുന്നു ? ഒരു പുതിയ സൃഷ്ടി ആയി മാറി. ഓരോ വാക്കിനും ഗഹനമായ അർത്ഥമുണ്ട്. പക്ഷേ പലതിനും അതിന് മലയാളത്തിൽ വാക്കില്ല. ഭാഷയില്ല. അതിനാൽ ഹീബ്രുവിലും ഗ്രീക്കിലും അവിടെ നിന്നും ലാറ്റിൻ , പിന്നീട് ഇംഗ്ലീഷ് അങ്ങിനെ വാക്കുകൾ പല മറി മറിഞ്ഞിട്ടാണ് മലയാളത്തിലേക്ക് വന്നിരിക്കുന്നത്. അപ്പൊൾ ചിലതൊക്കെ വിഴുങ്ങി പോയി . ഉദാഹരണത്തിന് ഒരു സങ്കീർത്തന വരി നോക്കാം. ” ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു. ആകാശം എന്ന് പറയുമ്പോൾ നമ്മൾ കാണുന്നത്, തല മുകളിലുള്ള ആ സ്ഥലവും ആണ്. ഇംഗ്ലീഷിൽ ‘ Heaven proclaims the glory of God ‘ എന്നാണ്. ‘Heaven ‘ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.അതായത് സ്വർഗ്ഗം. സ്വർഗ്ഗം എന്ന് പറയുമ്പോൾ തൃത്വൈക ദൈവത്തിന്റെ സഹവാസം എന്നാണ് അർത്ഥം. ഇൗ സങ്കീർത്തനവും പഠിക്കുമ്പോൾ നമുക്ക് മനസിലാവും,ഓരോന്നിലും വളരെയേറെ രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇപ്പൊൾ നിങ്ങള് പ്രധാനമായും മനസ്സിലാക്കേണ്ടത്, ഈ സങ്കീർത്തനങ്ങളോട് ഒരു പ്രേമം ഉണ്ടാകുവാൻ നമ്മൾ ഓർക്കേണ്ടത് ഒന്ന് മാത്രം. ഈ സങ്കീർത്തനങ്ങൾ എല്ലാം യൗസേപ്പിതാവും മാതാവും ഈശോയും എന്നും പാടിയിരുന്നത് ആണ്. ഈശോ എല്ലാ ദിവസവും പാടിയിരുന്നത് ആണ്. ദാവീദ് വേദന കൊണ്ട് അനുഭവിച്ച് പാടിയിരുന്നത് പോലെ ഈശോയും അനുഭവിച്ച് പാടി..അവസാനം അത് ഈശോയില് അത് അനുഭവം ആയതിനു ശേഷം ആണ് നമ്മൾ ഇപ്പൊൾ അത് പാടുന്നത്. ഈ സങ്കീർത്തനങ്ങൾ വെറും ഒരു പാട്ടല്ല. അത് യേശുവിൽ പൂർത്തിയായ രഹസ്യങ്ങൾ ആണ്. അതിനു ശേഷം നമ്മൾ അത് പാടുമ്പോൾ അത് നമ്മിൽ വലിയ ഒരു അനുഭവം നൽകുന്നു.

സങ്കീർത്തനങ്ങൾ എല്ലാം തന്നെ ഈശോ അനുഭവിച്ചത് പോലെ തന്നെ ദാവീദ് അനുഭവിച്ചു. സ്വന്തം മകൻ തന്നെ ആക്രമിക്കുവാൻ വരുമ്പോൾ , ഇസ്രായേലിന്റെ രാജാവ് തന്റെ കിരീടവും ആടയാഭരണങ്ങളും ഉപേക്ഷിച്ച് , നഗ്നപാദനായി ചാരം പൂശി ചാക്കുടുത്ത് ഒലിവു മലയിലേക്ക് പോയി. ഒലിവ് മലയിലൂടെ ഗജരിയോൺ താഴ്വാരത്തിലൂടെ നടന്നു. ‘ ദൈവമേ എന്റെ നിലവിളി കേൾക്കണമേ’ എന്ന സങ്കീർത്തനം പാടി നടന്നു. ഈശോക്ക് ആയിരം വർഷം മുൻപേ, ഈശോ നടക്കേണ്ട വഴിയിലൂടെ ദാവീദ് അനുഭവിച്ച് പാടി നടന്നു. അതിന് ആയിരം വർഷങ്ങൾക്കു ശേഷം ഈശോ എല്ലാവരാലും തിരസ്കരിക്കപ്പെട്ട് ഇതേ താഴ്വരയിലൂടെ , ഇതേ സങ്കീർത്തനം പാടി നടന്നു പോകുന്നു. ഇത് നമ്മുടെ ജീവിതത്തിലും അനുഭവം ആയി മാറുന്നതെപ്പോൾ? ഇതേ അനുഭവം നമ്മുടെ ജീവിതത്തിലും സംഭവിച്ചു കഴിയുമ്പോൾ നമ്മളും ഇതേ സങ്കീർത്തനം പാടുമ്പോൾ , നമ്മിലും അനുഭവം ആയി മാറും. എല്ലാവരാലും തിരസ്കരിക്കപ്പെട്ട് കൊണ്ട് വിഷമിക്കുമ്പോൾ നമ്മൾ വിളിക്കും,ദൈവമേ ..എന്റെ ദൈവമേ എന്ത് കൊണ്ട് ഇത് എനിക്ക് സംഭവിച്ചു. അപ്പോഴാണ് നമ്മളും ദാവീദും ഒന്നിക്കും. അപ്പോഴാണ് നമ്മിൽ ഇതിന്റെ ജ്ഞാനം നമ്മിൽ നിറഞ്ഞു ഒഴുകുന്നതും ജീവിതത്തിന്റെ താളം ആയി മാറുന്നത് , സങ്കീർത്തനങ്ങൾ. ഇങ്ങിനെ ഒക്കെ സങ്കീർത്തനങ്ങളെ കുറിച്ച് അറിയുമ്പോൾ നമ്മിലേക്ക് സങ്കീർത്തനങ്ങളോട് ഒരു പ്രേമം ഉരുതിരിയുന്നത് കാണാം.

സങ്കീർത്തനങ്ങൾ മുഴുവനും ദൈവത്തിന്റെ ജ്ഞാനം ആണ് . നമ്മുടെ ചുറ്റിനും കാണുന്ന വൈരുദ്ധ്യങ്ങൾക്ക് നടുവിലാണ് നമുക്ക് ജീവിക്കേണ്ടത്. എന്നെ പോലെ വേറൊരു ആള് ഇത് വരെ ഉണ്ടായിട്ടും ഇല്ല,ഉണ്ടാവുകയും ഇല്ല. അത്രക്കും വലിയ ഒരു വൈരുദ്ധ്യത്തിലാണ് ദൈവത്തിന്റെ ഓരോ സൃഷ്ടിയും. അത് കൊണ്ട് തന്നെ നമ്മൾ വ്യത്യസ്തരാണ്. എങ്ങിനെ ദൈവം കോടാനുകോടി സൃഷ്ടികളെ ഈ പ്രപഞ്ചത്തിൽ ഇത്ര വൈരുദ്ധ്യത്തിൽ സൃഷ്ടിച്ചിരിക്കുന്നു ? എന്തൊരു ജ്ഞാനം ആണിത്? ഒരു കുഞ്ഞു ഉറുമ്പ് പോലും ദൈവത്തിന്റെ ജ്ഞാനത്താൽ സൃഷ്ടിച്ചിരിക്കുന്നവ ആണ്.

മടിയനായ മനുഷ്യാ, എറുമ്പിന്െറ പ്രവൃത്തി കണ്ട് വിവേകിയാവുക.
മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ
അതു വേനല്ക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു.
സുഭാഷിതങ്ങള് 6 : 6-8

വലിയ ജ്ഞാനമാണിത്. ജ്ഞാനം പഠിക്കാൻ എവിടെ പോകണം?
ഏറ്റവും ചെറിയ ഉറുമ്പും,ഏറ്റവും വലിയ ആനയും വൈവിധ്യമാണ്. പക്ഷേ അവർ തമ്മിലുള്ള common factor എന്താണ്? ദൈവത്തിന്റെ ജ്ഞാനം അതിൽ ഉണ്ട്.ഓരോ സങ്കീർത്തനത്തിലും വളരെ വ്യത്യസ്തമായ ആശയങ്ങൾ ആണ്.
സങ്കീർത്തനം 19 നോക്കാം.

ദൈവത്തിന്റെ കരവിരുതല്ലോ ഈ സൃഷ്ടജാലങ്ങളിൽ എന്ന് പാടി പുകഴ്ത്തുകയാണ് ഇതിൽ. വിശുദ്ധ കുർബാനയ്ക്ക് മുൻപ് പാടുന്ന ഈ സങ്കീർത്തനത്തിൽ – “അംബരവനതരം ദൈവമഹത്വത്തെ വാഴ്ത്തിപ്പാടുന്നു.( സങ്കീർത്തനം 19:1)
തൻ കരവിരുതല്ലോ വാനവിതാനങ്ങൾ…

ദൈവത്തിന്റെ കരവിരുതാണ് ഈ സൃഷ്ടി പ്രപഞ്ചത്തിൽ കാണുന്നതെല്ലാം എന്ന് അവർ ദൈവത്തെ പാടി പുകഴ്ത്തുന്നു. എന്താണ് കരവിരുത് എന്ന് പറഞ്ഞാല് ,ഇതെല്ലാം ദൈവം സൃഷ്ടിച്ചത് തന്റെ വചനത്താൽ ആണ് എന്നാണ്.

ഇൗ വാനവിതാനവും സൗരയുധവും എല്ലാം സൃഷ്ടിച്ച വചനം ആണ് ഇൗ കുർബാനയിൽ വായിച്ചു കേൾക്കാൻ പോകുന്നത് എന്നാണ് , ഇത് പാടുന്നതിന്റെ ഉദ്ദേശം. ഇത് വളരെ പ്രധാനപ്പെട്ട ബോധ്യം ആണ്. ഈശോ മിശിഹാ ബലിയർപ്പിക്കുന്നത് വെറും ഒരു മനുഷ്യൻ ആയിട്ടോ ദൈവപുത്രൻ ആയിട്ടോ അല്ല.പിന്നെയോ സകല സൃഷ്ടിയുടെയും ആദ്യജാതനായിട്ടാണ്. സകല സൃഷ്ടിയെയും തന്റെ പിന്നിൽ നിർത്തി കൊണ്ട് പറയുന്നു, പിതാവേ ഈ സകല സൃഷ്ടിയെയും അങ്ങു എന്നിലൂടെ എനിക്ക് വേണ്ടി ആണ് സൃഷ്ടിച്ചത്.
ഓരോ സങ്കീർത്തനങ്ങളിലും യേശുവിനെ കുറിച്ചും , പ്രവർത്തിയെ കുറിച്ചും ദൗത്യത്തെ കുറിച്ചും ഒരു വരിയെങ്കിലും ഉണ്ടാവും.
എന്െറ അഭയശിലയും വിമോചകനും ആയ കര്ത്താവേ! എന്െറ അധരങ്ങളിലെ വാക്കുകളുംഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില് സ്വീകാര്യമായിരിക്കട്ടെ!
സങ്കീര്ത്തനങ്ങള് 19 : 14

അങ്ങിനെ ഓരോ സങ്കീർത്തനവും വായിക്കുമ്പോൾ അതിൽ തിളങ്ങി നിൽക്കുന്ന ഈശോയെ നമുക്ക് കാണാം. അവിടെ നിന്നും നമ്മൾ പിടിച്ചു കയറണം, മറ്റുള്ളവയുടെ അർഥങ്ങളിലേക്ക്. ഇങ്ങിനെയാണ് സങ്കീർത്തനങ്ങൾ വായിച്ചു പഠിക്കുന്നതിന്റെ ഒരു ശൈലി. അപ്പോഴാണ് നമുക്ക് മനസ്സിലാവുക,ഇത് ഈശോ ആണല്ലോ.ഈശോയെ കുറിച്ച് ആണല്ലോ എന്നൊക്കെ. അത് വച്ച് നമ്മൾ പ്രാർത്ഥിക്കുമ്പോൾ ബാക്കിയുള്ളവയുടെ വ്യാഖ്യാനങ്ങൾ കിട്ടും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles