സുവിശേഷത്തിലെ പ്രതീകങ്ങളെ കുറിച്ചറിയാമോ?

വി.മത്തായി വി.മർക്കോസ്, വി. ലൂക്കാ , വി.യോഹന്നാൻ ഇവരാണ് നാല് സുവിശേഷകർത്താക്കൾ. ഈ നാലു സുവിശേഷകൻമാരുടെ ചിഹ്നങ്ങളാണ് മനുഷ്യൻ, സിംഹ o , കാള , കഴുകൻ. ഈ നാല് പ്രതീകങ്ങൾക്കും ചിറക്കുകൾ ഉണ്ട്. ചിറകുള്ള മനുഷ്യൻ, ചിറകുള്ള സിംഹം, ചിറകുള്ള കാള, പിന്നെ കഴുകൻ. ഈ നാലു ജീവികളെക്കുറിച്ച് എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ തന്നെ എഴുതിയിട്ടുണ്ട് . “നാലു ജീവികളുടെ രൂപങ്ങള്‍ അതിന്‍െറ മധ്യത്തില്‍ പ്രത്യക്‌ഷപ്പെട്ടു. അവയ്‌ക്ക്‌ മനുഷ്യരുടെ ആകൃതിയായിരുന്നു. എന്നാല്‍, ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു “. (എസക്കിയേൽ 1:5-6). ഈ ചിഹ്നങ്ങൾ സാധാരണയായി ഒരു ദേവാലയത്തിന്റെ വചനവേദിയിൽ നമ്മുക്ക് കാണുവാൻ സാധിക്കും. ഈശോയുടെ പരസ്യജീവിതത്തിന്റെ പ്രതീകമായ വചനവേദിയിൽ നിന്നും ഈശോയാകുന്ന വചനത്തെ വൈദീകൻ മുറിച്ചു നൽകുന്നു.

ഈ പ്രതീകങ്ങളുടെ പ്രത്യേകത എന്തൊക്കെയാണ് ചൂരുക്തമായി പഠിക്കാം.വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ അടയാളമാണ് ചിറക്കുവെച്ച മനുഷ്യൻ. വി.മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് തന്നെ ഈശോയുടെ മനുഷൃത്വത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ്. അബ്രാഹത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രന്‍ യേശുക്രിസ്‌തുവിന്‍െറ വംശാവലി ഗ്രന്‌ഥം. (മത്തായി 1 : 1). യേശു അബ്രാഹത്തിന്റെ പുത്രനായി ഭാവീദിന്റെ പുത്രനായി ഒരു സാധാരണ മനുഷ്യപരമ്പരയിൽ ജനിച്ചു. പൂർണ്ണ മനുഷ്യനായി ഈശോ ജനിച്ചു. ഈ സുവിശേഷത്തിൽ, യേശുവിന്റെ മനുഷ്യത്തത്തെക്കുറിച്ച് കൂടുതലായി വിവരിക്കുന്നു.
വി.മത്തായിയുടെ സുവിശേഷം യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് വിവരിക്കുന്നു എങ്കിൽ വിശുദ്ധ മർക്കോസിന്റെ സുവിശേഷം യേശുവിന്റെ ദൈവത്വത്തെക്കുറിച്ചാണ് പ്രദിപാതിക്കുന്നത്. സുവിശേഷത്തിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെ എഴുതിയിരിക്കുന്നു: ” ദൈവപുത്രനായ യേശുക്രിസ്‌തുവിന്‍െറ സുവിശേഷത്തിന്‍െറ ആരംഭം”. (മര്‍ക്കോസ്‌ 1 : 1) അതുകൊണ്ടാണ് ചിറക്കുവെച്ച സിംഹം മർക്കോസിന്റെ സുവിശേഷത്തിന്റെ അടയാളമായിരിക്കുന്നത്. സിംഹം മൃഗരാജാവാണ്. സിംഹം ഒരു രാജകീയതയുടെ അടയാളമാണ്. സിംഹം ഉയിർപ്പിന്റെ ചിഹ്നമാണ് കാരണം സിംഹം ഉറങ്ങുമ്പോഴും കണ്ണ് തുറന്നാണ് ഉറങ്ങുന്നത്.

വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിന്റെ അടയാളമാണ് ചിറകുവെച്ച കാള.
കാള സേവനത്തിന്റെ അടയാളമാണ്. കാള മറ്റുള്ളവരെ സേവിക്കുന്നു , ചുമടു താങ്ങുന്നു , വയല് ഉഴുതുന്നു ,വണ്ടി വലിക്കുന്നു. അവസാനം കാള തന്റെ ജീവൻ ബലിയായി അർപ്പിക്കുന്നു. അതാണ് ക്രിസ്തു . ഈശോ എല്ലാം നമ്മുക്കു ചെയ്തുതന്ന് നമ്മെ സേവിക്കുന്നു. അവസാനം തന്റെ ജീവൻ ബലിയായി അർപ്പിക്കുന്നു. കാള പൗരോഹിത്യത്തിന്റെ അടയാളം കൂടിയാണ്. സേവനവും, സമർപ്പണവും, ബലിയുമാണ് കാളയുടെ സ്വഭാവം. ലൂക്കായുടെ സുവിശേഷം യേശുവിന്റെ സേവനത്തിന്റേയും പൗരോഹത്തിന്റേയും അടയാളമാണ്.

അവസാനമായി,വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ചിഹ്നം കഴുകനാണ്. ചിറകടിച്ചുയരുന്ന കഴുകൻ. കഴുകൻ മറ്റു മൂന്നു ജീവികളിൽ നിന്നും വ്യത്യസ്ഥമാണ്. ആദ്യത്തെ മൂന്നു ജീവികൾക്കും കാലുകൾ ഉണ്ട്. അവർ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കഴുകൻ എപ്പോഴും ഉയരത്തിലാണ്. അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷം ഉയിർപ്പിന്റേയും വെളിപാടുകളുടേയും അടയാളങ്ങളുടെ സുവിശേഷമാണ് – ദൈവീക രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രത്യേകതയാണ് . കഴുകൻ വളരെ ഉയരത്തിൽ പറക്കുന്നു. ഉയരത്തിൽ നിന്നുകൊണ്ട് താഴെയുള്ള കാര്യങ്ങൾ മനസിലാക്കുന്നു. കഴുകന്റെ കണ്ണുകൾ ഉന്നതത്തിൽ നിന്നുകൊണ്ട് ദൈവീക രഹസ്യങ്ങൾ മനസിലാക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നമ്മുടെ കർത്താവിന്റെ ഏറ്റവും ആഴത്തിലുള്ള പഠിപ്പിക്കലുകളുണ്ട്, അതായത് നിക്കോദേമോസിനോടും ശമര്യക്കാരിസ്ത്രീയോടും യേശു നടത്തിയ പ്രഭാഷണങ്ങൾ, യേശുവിന്റെ ഏഴു ” ഞാനാകുന്നു” എന്ന പ്രസ്താവനകൾ എന്നിവ ഈ സുവിശേഷത്തിലാണ് . ഈശോ പറയുന്നു: “സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് (യോഹ 6:51), “ഞാൻ ലോകത്തിന്റ പ്രകാശമാണ് ” (യോഹന്നാൻ 8:12), “ ഞാനാണ് ആടുകളുടെ വാതിൽ” (യോഹന്നാൻ 10: 7,9), “ഞാൻ നല്ല ഇടയനാണ്.” (യോഹന്നാൻ 10: 11,27), “ഞാനാണ് പുനരുത്ഥാനവും ജീവനും.” (യോഹന്നാൻ 11:25), “വഴിയും സത്യവും ജീവനും ഞാനാണ്” (യോഹന്നാൻ 14: 6), “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ് ” (യോഹന്നാൻ 15: 5).
ഈ നാല് സുവിശേഷചിഹ്നങ്ങളിലൂടെ നമ്മുടെ വിശ്വാസത്തിന്റെ സുപ്രധാന വസ്തുതകൾ നമ്മുക്കു മനസിലാക്കാൻ സാധിക്കുന്നു.

 ~ ബ്രദര്‍ തോമസ് പോള്‍  ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles