കുരിശിന്റെ വഴിയാണ് രക്ഷയുടെ വഴി
എല്ലാവരും ജീവിക്കാന്‍ വേണ്ടി ഈ ഭൂമിയിലേക്ക് വരുമ്പോള്‍ മരിക്കാന്‍ വേണ്ടി ഈ ഭൂമിയില്‍ ജന്മമെടുത്ത ഒരേ യൊരാളായിരുന്നു യേശു ക്രിസ്തു എന്ന് എഴുതിയത് പ്രശസ്ത അമേരിക്കന്‍ പ്രഭാഷകന്‍ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ ആണ്. ലൈഫ് ഓഫ് ക്രൈസ്റ്റ് എന്ന ഗ്രന്ഥത്തില്‍. യേശുവിന്റെ ശൈശവകാലത്ത് തന്നെ വിശുദ്ധനായ ശിമയോന്‍ അവിടുത്തെ മാതാവായ മറിയത്തോട് പറയുന്നത് നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകും എന്നാണ്. യേശുവിന്റെ പീഡാസഹന ത്തെയും മരണത്തെയും സൂചിപ്പിക്കുന്ന പ്രവചനപരമായ വാക്കുകള്‍ ആയിരുന്നു, അത്.
ഈ ഭൂമിയില്‍ പിറക്കുന്ന എല്ലാ മനുഷ്യരും ശോഭനമായ ഭാവിയും നല്ല ജോലിയും സുഖസന്തോഷകരമായ കുടുംബജീവിതവും സ്വപ്നം കണ്ടാണ് വളരുന്നത്. എന്നാല്‍ യേശു മാത്രം തന്റെ ജനനം മുതല്‍ ലക്ഷ്യം വച്ചത് മരണത്തിലേക്ക് നടന്നടുക്കാന്‍ വേണ്ടിയായിരുന്നു. തന്നെ കാത്തിരിക്കുന്ന കുരിശിലെ സഹനത്തെ കുറിച്ച് ശിഷ്യന്മാരോട് വെളിപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ഈ വിധി നിന്നില്‍ നിന്നും മാറിപ്പോകട്ടെ എന്ന് പറഞ്ഞ ശിമയോന്‍ പത്രോസിനെ ശകാരിച്ചു കൊണ്ട് യേശു പറയുന്നത്, സാത്താനേ, നീ ദൂരെ പോകൂ, നിന്റെ ചിന്ത ദൈവികമല്ല മാനുഷികമാണ് എന്നാണ്. എത്ര ശക്തമായി യേശു കുരിശിലേക്കെത്താന്‍ ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണീ വാക്കുകള്‍.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നാം യേശുവിന്റെ പീഡാസഹന ങ്ങളെ കുറിച്ചുള്ള വ്യക്തമായ പ്രവചന ങ്ങള്‍ വായിക്കുന്നു: ‘നമ്മുടെ വേദനക ളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹി ച്ചത്. നമ്മുടെ ദുഖങ്ങളാണ് അവന്‍ ചുമന്നത്… നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു!’ (ഏശയ്യ 53: 45). യേശു പിറക്കുന്നതിന് നൂറ്റണ്ടുകള്‍ക്കു മുമ്പ് ഏശയ്യായ്ക്കു ലഭിച്ച ദൈവികമായ വെളിപാടുകളില്‍ നിന്നാണ് പ്രവാചകന്‍ ഈ വാക്കുകള്‍ രേഖപ്പെടുത്തി വച്ചത്. എന്തിനു വേണ്ടി യാണ് യേശു പീഡകള്‍ സഹിച്ചു മരിച്ച തെന്ന് ഏശയ്യായുടെ പുസ്തകത്തിലെ 53ാം അദ്ധ്യായം വായിച്ചാല്‍ നമുക്ക് വ്യ ക്തമാകും. നമ്മുടെ വേദനകളാണ് അവന്‍ വഹിച്ചത്. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയാണ് അവന്‍ മരിച്ചത്!
സഹനങ്ങളെ വെറുക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ജീവി തം സുഖകരമാക്കാന്‍, തൊഴിലുകള്‍ പോലും മേലനങ്ങാതെ ചെയ്യാന്‍ സഹാ യിക്കുന്ന സാങ്കേതികവിദ്യകള്‍ കണ്ടുപി ടിക്കാന്‍ പരിശ്രമിക്കുന്ന ഒരു കാലമാണിത്. എന്റെ കാര്യം മാത്രം നോക്കി ജീവിക്കുക എന്ന സ്വാര്‍ത്ഥമായ മന സ്സോടെ മനുഷ്യര്‍ ജീവിക്കുന്ന കാലം. അപരനു വേണ്ടി ചെറിയൊരു ത്യാഗം ചെയ്യാനോ കഷ്ടപ്പാട് സഹിക്കാനോ തയ്യാറാകാത്ത മനസ്ഥിതി. ഈ കാലഘട്ടില്‍ യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങള്‍ പ്രസക്തമാകുന്നു. അപരനു വേണ്ടി കഷ്ടപ്പാടുകള്‍ സ്വയം ഏറ്റെടുക്കുകയും മരണകരമായ വേദനകള്‍ സഹിച്ച് മരണം വരിക്കുകയും ചെയ്ത ദൈവപുത്രന്റെ മഹത്തായ മനസ്സ്!
വിജയങ്ങള്‍ നേടുന്നത് മറ്റു മനു ഷ്യരെ വധിച്ചു കൊണ്ടും ഇല്ലാതാക്കി കൊണ്ടുമാണെന്ന് ചരിത്രത്തിലെ രാജാ ക്കന്‍മാര്‍ നമ്മെ പഠിപ്പിക്കുമ്പോള്‍ യേശു എന്ന രാജാവ് നമ്മെ പഠിപ്പിക്കുന്ന മാര്‍ഗം മറ്റൊന്നാണ്. സ്വന്തം സഹനവും മരണവും കൊണ്ടാണ് അവിടുന്ന് മരണത്തെ തോല്‍പിക്കുന്നത്.
യേശുവില്‍ സ്‌നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.