നിശ്വാസം
ലിബിന് ജോ
എല്ലാ മതങ്ങളും നിശ്വാസത്തെ ആത്മനാളമായിട്ടാണ് കാണുന്നത്. ദൈവികമായ എന്തോ മറഞ്ഞിരിക്കുന്ന ജീവന്റെ ഉറവിടം ആണ് നിശ്വാസം. ദൈവത്തിനെ ഗ്രീക്ക് ചിന്തകډാര്‍ വിശേഷിപ്പിച്ചിരുന്നത്, ജീവന് അഥവാ ജീവ ദാതാവ് എന്നായിരുന്നു. ജീവന് ദൈവമാണെങ്കില്‍, മരണം ദൈവമില്ലായ്മ്മ തന്നെ.
മനുഷ്യനില്‍ ഒളിഞ്ഞിരിക്കുന്ന ദൈവസാന്നിദ്ധ്യത്തിന്റെ പേരാകാം നിശ്വാസം. അതുകൊണ്ടുതന്നെയാവാം നിശ്വാസം ഒരുവനില്‍ ഇല്ലാതെയാകുമ്പോള്‍ അവിടെ മരണം സംഭവിക്കുന്നത്. ദൈവമില്ലായ്മയുടെ പേരുതന്നെയാകാം മരണം.
ഇന്ന് ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ ജനങ്ങള്‍ ജീവ ശ്വാസത്തിനായി മുറവിളിക്കുട്ടുന്നത് ഒരുപക്ഷേ നാം അറിഞ്ഞിട്ടില്ലായിരിക്കാം. മനുഷ്യന് പ്രകൃതിയെയും മണ്ണിനെയും മരങ്ങളെയും ഒടുവില്‍ ജീവ ശ്വാസത്തെയും ചുഷ്ണം ചെയ്യുന്നത് പതിവ് കാഴ്ച തന്നെ.ഭാരത മണ്ണില്‍ മലിനികരണത്തിന്റെ വിഷവായു ഇന്ന് നിരവധി ജീവനെ കവര്‍ന്നെടുക്കുന്നു, ജനിച്ചപ്പോള്‍ എന്നില്‍ ദൈവം നിശ്വസിച്ച ജീവ വായു വിഷം കലര്‍ന്ന കാളകൂടംമാക്കി മാറ്റിയപ്പോള്‍ ഇന്ന് മരണം സംഭവിക്കുന്നത് എന്നിലെ ദൈവിക അംശത്തിന് തന്നെ.
ഒരിക്കല്‍ ഗുരുവിനോട് ശിഷ്യന് ഒരു ചോദ്യമാരാഞ്ഞു. “ഗുരോ, മനുഷ്യനില്‍ മരണമുണ്ടായത് എങ്ങനെയാണ്, ജീവനായ ദൈവത്തിന് മരണത്തിലെത്ത് പങ്ക്..?
ശിഷ്യന്റെ ചോദ്യം കേട്ട് ഗുരുമുഖം മന്ത്രിച്ചു- “മനുഷ്യനില്‍ മരണമുണ്ടായത് മനുഷ്യനില്‍ നിന്ന് തന്നെ”
വിഷ വായു ശ്വസിച്ച് ജീവന് നഷ്ടപ്പെടുമ്പോള്‍ ഇന്ന് പുതു തലമുറക്കായി മാറ്റത്തിന്റെ മാനുഷികത ചൂണ്ടികാണിക്കുവാന്‍ ഒരു ക്രിസ്തുവെങ്കിലും ഒരു നബിയെങ്കിലും ഒരു ക്രിഷ്ണനെങ്കിലും ഒരു ബുദ്ധനെങ്കിലും ഉയര്‍ന്നു വന്നിരുന്നെങ്കില്‍.