ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട റെയ്മണ്ട് ലള്‍

June 26 – വാഴ്ത്തപ്പെട്ട റെയ്മണ്ട് ലള്‍

വടക്കേ ആഫ്രിക്കയിലെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ച പുണ്യാത്മാവാണ് റെയ്മണ്ട് ലള്‍. മെഡിറ്ററേനിയന്‍ കടലിലെ മല്ലോര്‍ക്ക എന്ന ദ്വീപിലാണ് റെയ്മണ്ട് ജനിച്ചത്. ഒരു ദിവസം അദ്ദേഹം ശ്രവിച്ച ഒരു പള്ളിപ്രസംഗം അദ്ദേഹത്തിന്റെ ജീവിതവഴി തിരിച്ചു വിട്ടു. വടക്കന്‍ ആഫ്രിക്കയിലെ മുസ്ലിങ്ങളുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ അദ്ദേഹം ഇറങ്ങിത്തിരിച്ചു. ഒരു അത്മായ ഫ്രാന്‍സിസ്‌കനായി തീര്‍ന്ന അദ്ദേഹം മിഷണറിമാര്‍ക്ക് അറബി ഭാഷ പഠിക്കുന്നതിനായി ഒരു കോളജും സ്ഥാപിച്ചു. അതിനു ശേഷം ഒന്‍പത് വര്‍ഷങ്ങള്‍ അദ്ദേഹം ഏകാന്ത സന്ന്യാസജീവിതം നയിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ റെയ്മണ്ടിന് ഉള്‍വെളിച്ചം കിട്ടിയ പണ്ഡിതന്‍ എന്നൊരു അപരനാമം നേടിക്കൊടുത്തു. വടക്കേ ആഫ്രിക്കിയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്നതിനിടെ അദ്ദേഹം ആക്രമിക്കപ്പെട്ടു. ചില കച്ചവടക്കാര്‍ അദ്ദേഹത്തെ രക്ഷിച്ചെങ്കിലും മല്ലോര്‍ക്കിയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

വാഴ്ത്തപ്പെട്ട റെയ്മണ്ട് ലള്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles