ദൈവത്തെ വാഴ്ത്തിയ ശാസ്ത്രജ്ഞര്‍

ലൂയി പാസ്റ്റര്‍
മോഡേണ്‍ മൈക്രോബയോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ലൂയി പാസ്റ്റര്‍ കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ച് ജീവിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുക:
‘‘ലബോറട്ടറിയില്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴെല്ലാം ഞാന്‍ പ്രാര്‍ത്ഥിക്കും. ദൈവത്തെ, അനുകരണീയമായ ഒരു മാതൃകയെ, ഉള്ളില്‍ കൊണ്ട് നടക്കുകയും അവിടുത്തെ പ്രചോദനങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവര്‍ അനുഗ്രഹീതരാണ്. കലയുടെയും ശാസ്ത്രത്തിന്റെയും സുവിശേഷമുല്യങ്ങളുടെയും ഉദാത്ത മാതൃകയില്‍ നിന്നാണ് എല്ലാ മഹത്തായ ആശയങ്ങളും ഉറവെടുക്കുന്നത്. ഫലമില്ലാത്ത സന്ദേഹങ്ങള്‍ക്ക് നിങ്ങള്‍ കീഴ്‌പ്പെടരുത്’’

ഗ്രിഗര്‍ മെന്‍ഡല്‍
ജനിതകശാസ്ത്രത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന ഗ്രിഗര്‍ മെന്‍ഡല്‍ ഒരു അഗസ്റ്റീനിയന്‍ സന്ന്യാസി ആയിരുന്നു. തന്റെ ശാസ്ത്രീയ ഗ്രന്ഥങ്ങളില്‍ ദൈവത്തെ കുറിച്ച് പരാമര്‍ശിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ തന്റെ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
‘‘ദൈവകൃപ നമ്മെ എല്ലാ പാപങ്ങളില്‍ നിന്നും വിശുദ്ധീകരിക്കുന്നു. മനുഷ്യാത്മാവിനെ ഒരുക്കുന്നു. സല്‍പ്രവര്‍ത്തികള്‍ കൊണ്ട് മനുഷ്യന്‍ ഈ ജീവിതം നിലനിര്‍ത്താന്‍ പരിശ്രമിക്കണം. ഈ ജീവിതം പൂര്‍ണതയില്‍ എത്തിക്കാന്‍ മനുഷ്യന് ആത്മീയ ഭക്ഷണമായ കര്‍ത്താവിന്റെ ശരീരത്തിന്റെ ഭോജനം ആവശ്യമാണ്.’’

ഫാ. ജോര്‍ജ് ലെമൈറ്റര്‍
ബെല്‍ജിയംകാരനായ ജോര്‍ജ് ലെമൈറ്റര്‍ ഒരു വൈദികനും വ്യോമശാസ്ത്രജ്ഞനും, ലൂവെയ്ന്‍ സര്‍വകലാശാലയില്‍ പ്രൊഫസറും ആയിരുന്നു. ബിഗ് ബാംഗ് സിദ്ധാന്തം അവതരിപ്പിച്ചത് അദ്ദേഹമാണ്.
‘‘ആപേക്ഷികതാ സിദ്ധാന്തത്തേക്കാളും ക്വാണ്ടം മെക്കാനിക്‌സിനെക്കാളും ദുര്‍ഗ്രഹമാണ് പരിശുദ്ധ ത്രിത്വത്തെ കുറിച്ചുള്ള സിദ്ധാന്തം. അത് നിത്യരക്ഷയ്ക്ക് അത്യാവശ്യമായതിനാലാണ് അത് ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നിത്യരക്ഷ നേടാന്‍ ആപേക്ഷികതാ സിദ്ധാന്തം ആവശ്യമായിരുന്നെങ്കില്‍ അത് വി. പൗലോസിനോ മോശയ്‌ക്കോ ദൈവം വെളിപ്പെടുത്തി കൊടുക്കുമായിരുന്നു.’’

ജെറോം ലെജ്യൂനെ
ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജെറോം ലെജ്യൂനെയാണ് ഡൗണ്‍ സിന്‍ഡ്രോം കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ പ്രോ ലൈഫ് നിലപാടുകള്‍ കാരണം അദ്ദേഹത്തിന് നൊബല്‍ സമ്മാനം നിഷേധിക്കപ്പെടുകയുണ്ടാ യി.
‘‘ക്രിസ്തീയ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ആദ്യം കുടുംബസംവിധാനത്തെ നശിപ്പിക്കണമെന്നും അതിന് കുഞ്ഞിനെ ഇല്ലാതാക്കണമെന്നും ജീവന്റെ ശത്രുക്കള്‍ക്ക് അറിയാം. അതിനായി അവര്‍ ഏറ്റവും ദുര്‍ബലനായ ഗര്‍ഭസ്ഥ ശിശുവിനെ തെരഞ്ഞെടുക്കുന്നു. അതാണ് ഭ്രൂണഹത്യ.’’

വി. ഗ്യുസേപ്പേ മൊസ്‌കാറ്റി
1987 ല്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഡോ. മൊസ്‌കാറ്റി
വൈദ്യനും മെഡിക്കല്‍ സ്‌കൂളിലെ പ്രഫസറും ബയോക്കെമിസ്ട്രി രംഗത്തെ അഗ്രഗാമിയും ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:
‘‘അചഞ്ചലമായ ശാസ്ത്രം ഒന്നേയുള്ളൂ. ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട നിത്യജീവന്റെ ശാസ്ത്രം. എല്ലാ പ്രവര്‍ത്തികളിലും ദൈവത്തിങ്കലേക്ക് നോക്കുക. നിത്യജീവനിലേക്കും ആത്മാവിലേക്കും നോക്കുക.’


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles