അത്ഭുതരോഗശാന്തി: മറിയംത്രേസ്യ വിശുദ്ധരുടെ ഗണത്തിലേക്ക്
വത്തിക്കാൻ : വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികദിനത്തിൽ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി കർദിനാൾ തിരുസംഘം സ്ഥിരീകരിരിച്ചു. ക്രിസ്റ്റഫർ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തിരയാണ് മറിയം ത്രേസ്യയുടെ മധ്യസ്ഥയില്‍ നടന്നത്. വൈകാതെ ഈ പുണ്യാത്മാവ് തിരുസഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും.
തൃശൂർ അതിരൂപതയിലെ പെരിഞ്ചേരിയിൽ ചൂണ്ടൽ ജോഷിയുടെയും ഷിബിയുടെയും മകനാണ് ക്രിസ്റ്റഫർ. 2009 ഏപ്രിൽ ഏഴിന് അമല ആശുപത്രിയിൽ പൂർണ വളർച്ചയെത്തുന്നതിനുമുമ്പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവർത്തിച്ചിരുന്നില്ല. ജീവൻതന്നെ അപകടത്തിലാണെന്നു ഡോക്ടർമാർ വിധിച്ചിരുന്നു. “അക്യൂട്ട് റെസ്പിരേറ്ററി ഫെയ്ലിയർ’ രോഗം മൂലം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ്.
കുഞ്ഞിനെ ചികിത്സിച്ചുകൊണ്ടിരുന്ന സ്പെഷലിസ്റ്റ് ഡോ. വി.കെ. ശ്രീനിവാസൻ ഗുരുതരാവസ്ഥ കുഞ്ഞിന്റെ പിതാവ് ജോഷിയെ ബോധ്യപ്പെടുത്തി. ഒമ്പതാം തീയതി വൈകുന്നേരം വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ അരികിൽ വച്ച് കുടുംബാംഗങ്ങൾ രോഗശാന്തിക്കായി പ്രാർഥിച്ചു. ഏതാനും നിമിഷങ്ങൾക്കകം അപ്രതീക്ഷിതമായ അദ്ഭുത രോഗശാന്തിയുണ്ടായി.