ഇന്നത്തെ വിശുദ്ധന്: വാഴ്ത്തപ്പെട്ട ഫീസോളിലെ ജോണ്‍
ക്രിസ്ത്യന്‍ കലകളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന ഫീസോളിലെ ജോണ്‍ 1400 ഏഡിയില്‍ ഫ്ളോറന്‍സിലാണ് ജനിച്ചത്. 20 ാം വയസ്സില്‍ ഡോമിനിക്കന്‍ സഭയില്‍ ചേര്‍ന്ന് ഫ്രാ ജിയോവനി എന്ന പേര് സ്വീകരിച്ചു. പിന്നീട് ഫ്രാ ആഞ്ചേലിക്കോ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. പെയിന്റിംഗില്‍ പഠനം തുടര്‍ന്ന ജോണ്‍ പ്രശസ്ത കലാകാരന് മൈക്കലാഞ്ചലോയുടെ പ്രശംസയ്ക്കു പാത്രമായി. മംഗളവാര്‍ത്ത, കുരിശില്‍ നിന്നും യേശവിന്റെ ശരീരം താഴെ ഇറക്കല്‍ എന്നവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിത്രങ്ങള്‍. ഫ്ളോറന്‍സിലെ ആര്ച്ച്ബിഷപ്പാകാനുള്ള മാര്‍പാപ്പയുടെ ക്ഷണം അദ്ദേഹം സ്നേഹപൂര്‍വം നിരസിച്ചു. 1455 ല്‍ ജോണ്‍ മരണമടഞ്ഞു.
വാഴ്ത്തപ്പെട്ട ഫീസോളിലെ ജോണ്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.