ഇന്നത്തെ വിശുദ്ധന്: വാഴ്ത്തപ്പെട്ട ഹൊണാരാത്തുസ് കോസ്മിന്‍സ്കി
1829 ല്‍ പോളണ്ടില്‍ ജനിച്ച കോസ്മിന്‍സ്കിക്ക് പതിനൊന്നാം വയസ്സില്‍ വിശ്വാസം നഷ്ടമായി. 1846 ല്‍ അദ്ദേഹം അനുഭവിച്ച ജയില്‍വാസം ജീവിതപരിവര്ത്തനത്തിലേക്ക് നയിച്ചു. 1848 ല്‍ കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു ഹൊണാരാത്തുസ് എന്ന പേര് സ്വീകരിക്കുകയും 1855 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1864 ല്‍ പോളണ്ടിലെ സന്ന്യാസഭവനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. വാര്‍സോയില്‍ നിന്ന് കപ്പുച്ചിന്കാര് പുറത്താക്കപ്പെട്ടു. സാക്ക്രോസിമില് ഹൊണാരാത്തുസ് 26 സന്ന്യാസസഭകള്‍ സ്ഥാപിച്ചു. അതില്‍ 17 ഗ്രൂപ്പുകള്‍ ഇന്നും നിലവിലുണ്ട്.
വാഴ്ത്തപ്പെട്ട ഹൊണാരാത്തുസ് കോസ്മിന്‍സ്കി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.