ഇന്നത്തെ വിശുദ്ധന്: വാഴ്ത്തപ്പെട്ട ഡാനിയേല്‍ ബ്രോട്ടിയെര്‍
ഫ്രാന്‍സില്‍ ജനിച്ച് ഡാനിയേല്‍ 1899 ല്‍ വൈദികപട്ടം സ്വീകരിച്ച് അധ്യാപകനായി. എന്നാല്‍ സുവിശേഷ തീക്ഷണതയാല്‍ എരിഞ്ഞ് അദ്ദേഹം മിഷണറി കോണ്ഗ്രിഗേഷന് ഓഫ് ദ ഹോളി സ്പിരിറ്റില്‍ ചേര്‍ന്നു. സെനഗലില്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്യുന്ന കാലത്ത് അദ്ദേഹം രോഗബാധിതനായി ഫ്രാന്‍സിലേക്ക് മടങ്ങി. ഒന്നാം ലോകമഹായുദ്ധകാലത്ത് ചാപ്ലിനായി അദ്ദേഹം സേവനം ചെയ്തു. 52 മാസം യുദ്ധമുഖത്ത് സേവനം ചെയ്തിട്ടും അത്ഭുകരമായി അദ്ദേഹത്തിന് ഒരു മുറിവ് പോലും ഏറ്റില്ല. ജീവിതത്തിന്റെ അവസാനത്തെ 13 വര്‍ഷങ്ങള്‍ പാരീസിലെ ചേരിപ്രദേശങ്ങള്‍ ഡാനിയേല്‍ സേവനം ചെയ്തു. 1936 ല്‍ അദ്ദേഹം മരണമടഞ്ഞു.