വാഴ്ത്തപ്പെട്ട ക്ലോഡിയോ ഗ്രാന്‍സോട്ടോ
വെനീസിലെ സാന്താ ലൂസിയയില്‍ ജനിച്ച ക്ലോഡിയോയുടെ പിതാവ് അദ്ദേഹത്തിന് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. ആറ് വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഇറ്റാലിയന്‍ സൈന്യത്തില്‍ ചേര്‍ന്ന് അവിടെ മൂന്നു വര്‍ഷം സേവനം ചെയ്തു. ശില്പകലയില്‍ പ്രതിഭയായിരുന്ന ക്ലോഡിയോ വെനീസ് അക്കാഡമി ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നു. ഉന്നത വിജയം നേടി. അദ്ദേഹത്തിന് മതപരമായ കലയോട് അതീവമായ താല്പര്യം ഉണ്ടായിരുന്നു. നാല് വര്‍ഷം കഴിഞ്ഞ് ക്ലോഡിയോ ഫ്രയേഴ്‌സ് മൈനര്‍ സഭയില്‍ ചേര്‍ന്നു. പ്രാര്‍ത്ഥന, പാവങ്ങളോടുള്ള അനുകമ്പ, കലാചാതുരി എന്നവയായിരുന്നു ക്ലോഡിയോയുടെ മുഖമുദ്ര. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അദ്ദേഹം മരണമടഞ്ഞു.