വി. ചാവറയച്ചന്‍ പരിശുദ്ധ അമ്മയുടെ മകന്‍
കേരളത്തിലെ കൈനകരിയിലുമുണ്ടായിരുന്നു ഭക്തരും വിശുദ്ധരുമായ ദമ്പതികൾ: കുര്യാക്കോസും മറിയവും, ചാവറയച്ചൻ്റെ മാതാപിതാക്കൾ. അവരുടെ ആറു മക്കളിൽ ഇളയവനായിരുന്നു ഏലിയാസ്. മാതാപിതാക്കൾ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റ് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചിരുന്നു. ഇതു കണ്ട് ഏലിയാസ് എന്ന ബാലനും അമ്മയുടെ അടുത്തിരുന്ന് പ്രാർത്ഥിച്ചു പോന്നു.
ബാലന് ആറുമാസം പ്രായമായപ്പോൾ വെച്ചൂർ പള്ളിയിൽ കൊണ്ടുപോയി പരിശുദ്ധ അമലോത്ഭവമാതാവിന് അടിമ വച്ചു. അപ്പോൾ വികാരിയച്ചൻ അമ്മയോടു പറഞ്ഞ കാര്യം അമ്മ കൂടെക്കൂടെ മകനെ ഓർമിപ്പിച്ചിരുന്നു.
“ഇനി ഇവൻ നിൻ്റെ മകനല്ല. പരിശുദ്ധ അമ്മയുടെ മകനാണ്. ദൈവ ജനനിയുടെ മകനായി ഇവനെ വളർത്തണം” മരണം വരെയും ആ അമ്മ വെച്ചൂർ പള്ളിയിൽ പോയി അടിമപ്പണം നൽകുകയും നേർച്ച പുതുക്കുകയും ചെയ്തിരുന്നു. “മാതാവിൻ്റെ അടിമയാണ് നീ” എന്ന് അമ്മ കൂടെക്കൂടെ മകനെ ഓർമ്മിപ്പിച്ചിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.