കാര്‍ലോ അക്യുട്ടീസ് ഇനി വാഴ്ത്തപ്പെട്ടവന്‍

കമ്പ്യൂട്ടര്‍ വിദഗ്ധനായ കൗമാരക്കാരന്‍ കാര്‍ലോ അക്യുട്ടിസിനെ വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. ദിവ്യകാരുണ്യത്തോട് അസാധാരണമായ ഭക്തിയുണ്ടായിരുന്ന കാര്‍ലോ തന്റെ ജീവിതകാലത്ത് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കി വിപുലമായ ഒരു വെബ്‌സൈറ്റ് തയ്യാറാക്കിയിരുന്നു. ലുക്കേമിയ ബാധിച്ചാണ് ഇറ്റലിക്കാരനായ അക്യുട്ടിസ് മരണമടഞ്ഞത്. ഒക്ടോബർ 10 ശനിയാഴ്ച, ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് റോമിന്റെ സഹായ മെത്രാൻ കർദ്ദിനാൾ എമേരിറ്റ് അഗുസ്റ്റീനോ വാല്ലിയുടെ നേതൃത്വത്തിൽ അസ്സീസിയിൽ വച്ചു തിരുക്കർമ്മങ്ങൾ നടന്നു…

ജീൻസ് ധരിക്കുന്ന, ടി ഷർട്ട് ധരിക്കുന്ന, ഫുട്ബോൾ കളിക്കുന്ന, ഇന്റർനെറ്റ് ഉപയോഗിക്കുന്ന, മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു കൂളിംഗ് ഗ്ലാസ് ഇട്ടു ചുറ്റിക്കറങ്ങുന്ന, ഒപ്പം ദിവ്യകാരുണ്യത്തെയും സഭയെയും ജപമാലയെയും നെഞ്ചോട് ചേർക്കുന്ന ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധൻ.

തന്റെ ഏഴാമത്തെ വയസ്സിൽ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ആ ദിനം മുതൽ പതിനഞ്ചാം വയസ്സിൽ ക്യാൻസർ പിടിപെട്ടു മരിക്കുംവരെ ദിവ്യബലിയിൽ പങ്കെടുക്കുകയും ഈശോയുമായുള്ള തന്റെ കൂടികാഴ്ചയ്ക്ക് ഒരു മുടക്കവും വരുത്താതെ, ദൈവത്തെ മാറ്റിനിർത്താതെ, തന്റെ രോഗസംബന്ധമായ എല്ലാ വേദനകളും പാപ്പായ്ക്കും, തിരുസഭയ്ക്കും വേണ്ടി സമർപ്പിച്ച ചെറുപ്പക്കാരൻ…

പാവപ്പെട്ടവരോടൊപ്പം തമാശ പറഞ്ഞും കുസൃതി കാണിച്ചും സമയം ചെലവഴിക്കാൻ തയ്യാറായ ഒരു സാധാരണക്കാരൻ പയ്യൻ…

ലോകത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളെ ഇന്റർനെറ്റിന്റെ സാധ്യതകൾ മുതലാക്കി അനേകരെ ദിവ്യകാരുണ്യത്തോട് ചേർത്തുനിർത്താൻ പരിശ്രമിച്ചു വിജയിച്ച എപ്പോഴും മുഖത്തു നിറഞ്ഞ പുഞ്ചിരിയുമായി ഒരു ചുള്ളൻ ചെറുക്കൻ…

ശരീരം അടക്കം ചെയ്തിരുന്ന കല്ലറ തുറന്നപ്പോൾ ശരീരം തികച്ചും കേടുപാടുകൾ കൂടാതെ കാണപ്പെട്ടത് എല്ലാവരെയും വല്ലാതെ സ്പർശിച്ചു…

അൾത്താരയിൽ എന്നെയും നിന്നെയും പോലെ ജീൻസും ടി ഷർട്ടും ധരിച്ച അവനെ ഇനിമുതൽ കാണുമ്പോൾ അവനെപ്പോലെ വിശുദ്ധനായിത്തീരാൻ നമ്മളെയും എല്ലാ യുവതീ യുവാക്കളെയും അനുഗ്രഹിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles