ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട അഡോള്‍ഫ് കോള്‍പിംഗ്
ജര്‍മനിയില്‍ വ്യവസായ വിപ്ലവം തീവ്രമായിരുന്ന കാലത്ത് യുവാക്കള്‍ ദൈവവിശ്വാസത്തില്‍ നിന്നകന്നു. അവരുടെ ഇടയിലേക്ക് വിശ്വാസത്തിന്റെ ദീപവും വഹിച്ച് എത്തിയ വിശുദ്ധനായ കത്തോലിക്കാ പുരോഹിതനാണ് അഡോള്‍ഫ് കോള്‍പിംഗ്. കെര്‍പെന്‍ ഗ്രാമത്തില്‍ ജനിച്ച അഡോള്‍ഫ് കുടുംബം പോറ്റാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഒരു ചെരുപ്പുകുത്തിയായി ജോലി ചെയ്തു. 1845 ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. അദ്ദേഹം സ്ഥാപിച്ച കോള്‍പിംഗ് സൊസൈറ്റി കുടുംബങ്ങള്‍ക്കും തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇന്ന് കോള്‍പിംഗ് സൊസൈറ്റിയില്‍ 54 രാജ്യങ്ങളിലായി 4,50,000 ത്തിലേറെ അംഗങ്ങളുണ്ട്. തൊഴിലാളികളുടെ അന്തസിനായി അദ്ദേഹം നിലകൊണ്ടു. 1991 ഒക്ടോബര്‍ 27 ന് വി. ജോണ്‍ പോള്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
വാഴ്ത്തപ്പെട്ട അഡോള്‍ഫ് കോള്‍പിംഗ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.