ദൃഷ്ടിദോഷം മാറാൻ കറുത്ത പൊട്ട് കുത്തുമ്പോൾ?

കുഞ്ഞിനെയും കൊണ്ട് ആശ്രമ ദൈവാലായത്തിൽ വന്ന ആ ദമ്പതികൾ
ഏറെ സന്തോഷത്തിലായിരുന്നു.
മാതാവിലൂടെ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കാൻ വന്നതായിരുന്നു.
പ്രാർത്ഥനയ്ക്കു ശേഷം കുഞ്ഞിൻ്റെ ജനനത്തെക്കുറിച്ചും ദൈവീക ഇടപെടലിനെക്കുറിച്ചും
അവർ എന്നോട് സംസാരിച്ചു.
എന്തിനാണ് കുഞ്ഞിൻ്റെ മുഖത്ത് ഈ കറുത്ത വലിയ പൊട്ടുകുത്തിയതെന്ന് ഞാനവരോട് ചോദിച്ചു.
“അത് കണ്ണ് കിട്ടാതിരിക്കാനാണ് !” എന്നായിരുന്നു അവരുടെ മറുപടി.
അതു കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
”നിങ്ങളുടെ അറിവിൽ ഏതെങ്കിലും കുഞ്ഞ് ദൃഷ്ടിദോഷത്താൽ രോഗിയാവുകയോ മരണപ്പെടുകയോ ചെയ്തതായി അറിയാമോ?”
ചോദ്യം കേട്ട് അവരൊന്ന് പകച്ചു. “പലരും ചെയ്യുന്നതു കണ്ട് ഞങ്ങളും ചെയ്യുന്നു.
അത്രയേ ഉള്ളൂ.” ഇങ്ങനെയായിരുന്നു അവരുടെ പ്രതികരണം.
ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് കരിങ്കണ്ണോ, ദൃഷ്ടിദോഷമോ
ഉണ്ടാകില്ലെന്നുപറഞ്ഞ് പ്രാർത്ഥിച്ച് ഞാനവരെ യാത്രയാക്കി.
ഇത്തരം അന്ധവിശ്വാസം പുലർത്തിയ ഏതാനും ചിലരുടെ
ജീവിതത്തിൽ വന്നു ഭവിച്ച ചില ദോഷങ്ങളെക്കുറിച്ചും ഞാനവരോട് പറയാൻ മറന്നില്ല.
അവർ പോയ ശേഷം മുറിയിലെത്തിയപ്പോൾ അന്ധവിശ്വാസികളായ ഒട്ടേറെപ്പേരുടെ കാഴ്ചപ്പാടുകൾ മനസ്സിൽ തെളിഞ്ഞു വന്നു. ഇവരിൽ ഭൂരിപക്ഷവും അടിയുറച്ച വിശ്വാസികളാണെങ്കിലും തെറ്റായ
ഒരുപിടി വിശ്വാസങ്ങളാണ് അവരൊക്കെ പുലർത്തുന്നത്.
കെട്ടിടങ്ങൾ നിർമിക്കുമ്പോൾ, അവയുടെ മുമ്പിൽ
ഭീകര രൂപത്തിലുള്ള ചിത്രവും പ്രതിമകളും
കെട്ടിത്തൂക്കുന്നതും, വലിയ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ടും തകര പാട്ടകൊണ്ടുമെല്ലാം അതെല്ലാം മറയ്ക്കുന്നതും
നാം സ്ഥിരം കാണുന്നതല്ലെ?
ഇപ്പോഴും ഒന്നാം തിയ്യതി ആദ്യം വീട്ടിൽ കയറുന്ന ആളെ നോക്കി ആ മാസത്തെ നന്മതിന്മകൾ വിലയിരുത്തുന്നതും
ഒരു പൂച്ച വട്ടംചാടിയാൽ പോലും
ഉദ്ദിഷ്ട ലക്ഷ്യം വേണ്ടെന്നു വച്ച്
വീട്ടിലേക്ക് മടങ്ങുന്നവരും
ഈ ആധുനിക യുഗത്തിലും ഉണ്ടല്ലോ
എന്നത് നമ്മുടെ സംസ്ക്കാരത്തിൻ്റെ അധ:പതനമല്ലേ സൂചിപ്പിക്കുന്നത്?
ഇതിൻ്റെ മറ്റൊരു വശമല്ലേ,
ലോകത്തിൻ്റെ ഏതു മുക്കിലും
മൂലയിലുമിരുന്ന് ഇതുവരെ കാണാത്ത
ഒരിക്കൽ പോലും പരിചയപ്പെടാത്ത വ്യക്തികളുടെ പോലും കുറ്റം കാണാനും പ്രചരിപ്പിക്കാനുമുള്ള ശീലം?
ക്രിസ്തുവിൻ്റെ കാലത്തും
ഇത്തരം അന്ധവിശ്വാസികളും
മറ്റുള്ളവരെ പഴിചാരുന്നവരുമുണ്ടായിരുന്നു. അവരെ നോക്കിയാണ് ക്രിസ്തു പറഞ്ഞത്: “ഈ തലമുറയെ എന്തിനോടാണു ഞാന് ഉപമിക്കേണ്ടതെന്ന് “
(മത്തായി 11 : 16).
കണ്ണുകളെ നന്മ കാണാൻ പരിശീലിപ്പിക്കുകയും കാതുകളെ നല്ലതു കേൾക്കാൻ പ്രോത്സാഹിപ്പിക്കുകയും
അധരത്തെ നല്ലതു പറയാൻ ശീലിപ്പിക്കുകയും ചെയ്യുമ്പോൾ
നമ്മുടെ പ്രവൃത്തികളും നന്മപൂരിതമാകുകയും തെറ്റായ കാഴ്ചപ്പാടുകളും ശീലങ്ങളും
നമ്മിൽ നിന്നകന്നു പോകുകയും ചെയ്യും.
സംശയമുണ്ടെങ്കിൽ ഒന്നു പരീക്ഷിച്ച് നോക്കൂ…
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles