ദലിത് വിഷയത്തില്‍ സഭ സ്വന്തം വീട് ആദ്യം വൃത്തിയാക്കണം എന്ന് ബെറാംപൂര്‍ ബിഷപ്പ്
റോം: ദലിത് ക്രൈസ്തവരെ പിന്തുണയ്ക്കുന്ന മാര്‍ഗരേഖകള്‍ കത്തോലിക്കാ സഭയ്ക്ക് ഉണ്ടെങ്കിലും എല്ലാ സഭാ നേതാക്കളും ദലിതരുടെ പിന്തുണയ്ക്കുന്നില്ലെന്ന വിമര്‍ശനവുമായി ബെറാംപൂര്‍ ബിഷപ്പ് ശരത് ച്ന്ദ്ര നായക്ക്. നമ്മള്‍ ആദ്യം സ്വന്തം വീട് വൃത്തിയാക്കാണം, ബിഷപ്പ് നായക്ക് ആവശ്യപ്പെട്ടു.
‘ചിലയിടങ്ങളില്‍ ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ പോലും ഇത് നിലനില്‍ക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. തല്‍ഫലമായി ദലിത് ക്രൈസ്തവര്‍ ഏറെ കഷ്ടത സഹിക്കുന്നുണ്ട്. ഇത് സഭയ്ക്ക് ഭൂഷണമല്ല. എന്നാല്‍ അതാണ് സത്യം’ ബിഷപ്പ് കുറ്റപ്പെടുത്തി.
ദലിത് ക്രൈസ്തവരെ എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുന്ന പ്രവണതയാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റു ദലിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല, അദ്ദേഹം ആരോപിച്ചു.