നെല്‍സണ്‍ പെരേസ് ഫിലാഡെല്‍ഫിയയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ അതിരൂപതയ്ക്ക് ഇനി പുതിയ മെത്രാപ്പോലീത്ത. ക്ലീവ്ലണ്ഡിലെ ബിഷപ്പായിരുന്ന നെല്‍സണ്‍ പെരെസ് ആയിരിക്കും പുതിയ ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ്. പെരെസ് പൗരോഹിത്യപട്ടം സ്വീകരിച്ചത് ഫിലാഡെല്‍ഫിയയില്‍ വച്ചാണെന്ന് ഒരു പ്രത്യേകതയുമുണ്ട്.
2011 മുതല്‍ ഫിലാഡെല്‍ഫിയയെ നയിച്ച ആര്‍ച്ച്ബിഷപ്പ് ചാള്‍സ് ചാപ്പുത്ത് സ്ഥാനമൊഴിഞ്ഞപ്പോഴാണ് പെരെസ് തല്‍സ്ഥാനത്തേക്ക് നിയമിതനായത്. കപ്പുച്ചന്‍ വൈദികനായിരുന്ന ചാപ്പുത്ത് 1970 ലാണ് തിരുപ്പട്ടം സ്വീകരിച്ചത്.
58 കാരനായ ബിഷപ്പ് പെരെസ് ക്യൂബന്‍ മാതാപിതാക്കളുടെ പിത്രനായ മയാമിയിലാണ് ജനിച്ചത്. ഫിലാഡെല്‍ഫിയ നയിക്കുന്ന ആദ്യത്തെ ഹിസ്പാനിക്ക് മെത്രാനായിരിക്കും ബിഷപ്പ് പെരെസ്.