ജനിക്കുവാനുള്ള അവകാശം നിഷേധിക്കാൻ ശ്രമിക്കരുത്. മാർ പോളി കണ്ണൂക്കാടൻ
ചാലക്കുടി: ജനിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കരുതെന്ന് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഗര്‍ഭഛിദ്രനിയമ ഭേദഗതി ചെയ്തു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കറുത്ത തുണികൊണ്ടു വാമുടി കെട്ടി വിവിധ മത വിഭാഗത്തില്‍പെട്ട ഈശ്വരവിശ്വാസികള്‍ യെസ് ടു ലൈഫ് (ഞങ്ങള്‍ ജീവനുവേണ്ടി )എന്ന ബാനറുമായി നഗരവീഥിയിലൂടെ പ്രധിഷേധ റാലി നടത്തി. യ
ജീവനെ ഹനിക്കുവാന്‍ ഒരു ഭരണാധികാരിക്കും അധികാരമില്ലെന്നും അതിന് തങ്ങള്‍ അനുവദിക്കുകയില്ലെന്നും പ്രൊ ലൈഫ് ശുശ്രുഷകര്‍ ഉറക്കെ പ്രഖാപിച്ചു. മരണ സംസ്കാരത്തിന് നിയമത്തിന്റെ പിന്‍ബലത്തോടെ ഭരണാധികാരികള്‍ ശ്രമിക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് ആഹ്വാനം ചെയ്തു. ഭ്രുണഹത്യ നിയമം പിന്‍വലിക്കും വരെ എല്ലാ വിഭാഗം വിശ്വാസികളും ഒരുമിച്ച് കെസിബിസി പ്രൊ ലൈഫ് സമിതി പ്രധിഷേധിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. ജീവന്റെ സംരക്ഷണം എല്ലാ വിശ്വാസികളുടെയും ദൗത്യമാണെന്നു മൗലവി പറഞ്ഞു. ജീവന്റെ സംരക്ഷണത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും അണിചേരണമെന്നു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു