സുവിശേഷഭാഗ്യങ്ങള്‍ ആനന്ദത്തിലേക്കുള്ള വഴിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യേശു തന്റെ ജീവിതം എങ്ങയാണോ ജീവിച്ചത് അതാണ് സുവിശേഷ ഭാഗ്യങ്ങള്‍ എന്നും അവ ഒരു ക്രൈസ്തവന്റെ അനന്യതയാണെന്നും ഫ്രാന്‍സിസ് പാപ്പാ. സുവിശേഷ ഭാഗ്യങ്ങള്‍ അഥവാ അഷ്ടസൗഭാഗ്യങ്ങള്‍ ആനന്ദത്തിലേക്കുള്ള വഴിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് നമുക്ക് മത്തായിയുടെ സുവിശേഷമെട്ടുത്ത് അഞ്ചാം അധ്യായം 1 മുതല്‍ 11 വരെയുളള വാക്യങ്ങള്‍ വായിക്കാം. ഈ ആഴ്ചയില്‍ തന്നെ അവ ആവര്‍ത്തിച്ചു വായിക്കാം. ഈ വഴി എത്ര മനോഹരമാണെന്നും കര്‍ത്താവ് നമുക്ക് വാഗ്ദാനം നല്‍കുന്ന സന്തോഷം എത്ര ഉറപ്പുള്ളതാണെന്നും അപ്പോള്‍ നമുക്ക് മനസ്സിലാകും’ പാപ്പാ പറഞ്ഞു.
ക്രിസ്ത്യാനിയുടെ ഐഡന്റിറ്റി കാര്‍ഡാണ് സുവിശേഷ ഭാഗ്യങ്ങള്‍. എന്തെന്നാല്‍ അവ ക്രിസ്തുവിന്റെ മുഖം വെളിപ്പെടുത്തുന്ന സൗഭാഗ്യങ്ങളാണെന്ന് മാര്‍പാപ്പാ പറഞ്ഞു.
‘എട്ട് സുവിശേഷ ഭാഗ്യങ്ങളുണ്ട്. അവ ഓരോന്നും ഹൃദിസ്ഥമാക്കുന്നതും മനസ്സില്‍ ഉരുവിടുന്നതും നല്ലതാണ്. ഇതാണ് ക്രിസ്തു നമുക്കായി വച്ചു നീട്ടിയ നിയമം’ പാപ്പാ വിശദീകരിച്ചു.
എല്ലാ മനുഷ്യവംശത്തിനും വേണ്ടിയുള്ള സന്ദേശമാണ് സുവിശേഷ ഭാഗ്യങ്ങള്‍. യേശുവിന്റെ വാക്കുകളാല്‍ സ്പര്‍ശിക്കപ്പെടാതിരിക്കുക പ്രയാസമാണ്. അവയെ മനസ്സിലാക്കാനും പൂര്‍ണമായി സ്വാഗതം ചെയ്യാനുമുള്ള ആഗ്രഹം നീതിപൂര്‍വമാണ്, പാപ്പാ വ്യക്തമാക്കി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.