ബൈബിള്‍ ക്വിസ്: പഴയ നിയമം 32
174. സാംസണെ കൊണ്ട് രഹസ്യം തുറന്നു പറയിച്ച മരണതുല്യമായ ആ അലട്ടല്‍ എന്തായിരുന്നു?
ഉ. ദലീലയുടെ ദിവസം തോറുമുള്ള നിര്‍ബന്ധനം
175. മറ്റവസരത്തിലെന്നതു പോലെ ഞാന്‍ രക്ഷപ്പെടും, സാംസണ്‍ ഇങ്ങനെ പറയാന്‍ കാരണമെന്ത്?
ഉ. കര്‍ത്താവ് തന്നെ വിട്ടു പോയത് അവന്‍ അറിയാതിരുന്നതു കൊണ്ട്.
176. അവള്‍ അവനെ മടിയില്‍ കിടത്തി ഉറക്കിയ ശേഷം എന്തു ചെയ്തു?
ഉ. അവന്റെ തലയിലെ ഏഴു മുടിച്ചുരുളുകള്‍ ക്ഷൗരം ചെയ്തു.
177. സിദോന്‍ രാജാവായ ഏത്ബാലിന്റെ മകളുടെ പേരെന്ത്?
ഉ. ജസെബെല്‍
178. ജസെബെലിനെ വിവാഹം ചെയ്യുകയും ബാല്‍ ദേവനെ ആരാധിക്കുകയും ചെയ്ത ഇസ്രായേല്‍ രാജാവ് ആര്?
ഉ. ആഹാബ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.