ബൈബിള്‍ ക്വിസ്: പഴയ നിയമം 29
159. നിങ്ങള്‍ മാതൃഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവിന്‍ എന്ന് നവോമി മരുമക്കളോട് പറഞ്ഞതെപ്പോള്‍?
ഉ. യൂദയായിലേക്കുള്ള വഴിയിലെത്തിയപ്പോള്‍
160. മരിച്ചവരോടും എന്നോടും നിങ്ങള്‍ കരുണ കാണിച്ചു. കര്‍ത്താവ് നിങ്ങളോടും കരുണ കാണിക്കട്ടെ. ആര് ആരോട് പറഞ്ഞു?
ഉ. നവോമി മരുമക്കളോട്
161. വീണ്ടും വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ, ഇത് പറഞ്ഞതിനു ശേഷം നവോമി എന്തു ചെയ്തു?
ഉ. മരുമക്കളെ ചുംബിച്ചു
162. അമ്മായിഅമ്മയെ ചുംബിച്ച് വിടവാങ്ങിയത് ആരാണ്?
ഉ. ഓര്‍ഫ
163. നവോമിയുടെ ഭര്‍തൃകുടുംബത്തിലെ ധനികന്റെ പേര്?
ഉ. ബോവാസ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.