ബൈബിള്‍ ക്വിസ്: പഴയ നിയമം 16
98. ഇസ്രായേല്‍ സ്ത്രീകള്‍ തപ്പുകള്‍ എടുത്ത് മിരിയാമിനെ അനുഗമിച്ചത് എപ്പോള്‍?
ഉ. ഇസ്രായേല്‍ ജനം ചെങ്കടല്‍ കടന്നപ്പോള്‍
99. കുതിരയെയും കുതിരക്കാരനെയും അവിടുന്ന് കടലിലേക്കെറിഞ്ഞു എന്ന് പാടി സ്തുതിച്ചത് ആരെല്ലാം?
ഉ. മിരിയാമും മറ്റ് ഇസ്രായേല്‍ സ്ത്രീകളും
100. എത്ര ദിവസം മിരിയാമിനെ പാളയത്തിന് പുറത്ത് താമസിപ്പിക്കാനാണ് ദൈവം ആവശ്യപ്പെട്ടത്?
ഉ. ഏഴ് ദിവസം
101. മിരിയാമിന് കുഷ്ഠം പിടിപെട്ടത് ഏത് സ്ഥലത്തു വച്ചാണ്?
ഉ. ഹസേരൊത്ത്
102. എന്തിനേ പ്രതിയാണ് അഹറോനും മിരിയാമും മോശയ്‌ക്കെതിരെ സംസാരിച്ചത്?
ഉ. മോശയുടെ ഭാര്യയായ കുഷ്യ സ്ത്രീയെ പ്രതി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.