യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേള ഇന്ന് ബ്രിസ്റ്റോളിൽ

രാവിലെ ഒൻപതു മണിക്ക് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം; വിജയികളെകാത്തു സമ്മാനക്കൂമ്പാരം; ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതി; സമയക്രമവും പൊതുനിർദ്ദേശങ്ങളും വായിക്കാതെ പോകരുതേ…

ബ്രിസ്റ്റോൾ: എട്ടു റീജിയനുകളിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ വർണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിൾ അധിഷ്ഠിത കലാമത്സ്സരങ്ങളിൽ ആയിരത്തി ഇരുന്നൂറിൽ പരം കലാകാരന്മാർ തങ്ങളുടെ സർഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കൺവീനർ റെവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

രാവിലെ 8.30 നു രെജിസ്ട്രേഷൻ ആരംഭിക്കുന്നതോടെ കലയുടെ കേളികൊട്ടിന് തുടക്കമാകും. കൃത്യം ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന്, കലോത്സവത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീർ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മതസരങ്ങൾ ആരംഭിക്കും. റീജിയണൽ മത്സരങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടിയവരും ഗ്രൂപ് ഇനങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6. 30 നു നടക്കുന്ന സമ്മാനദാന ചടങ്ങുകളിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായിരിക്കും.

വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവർക്കും നേരത്തെ എത്തുന്നവർക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ മൂല്യനിർണ്ണയം നടത്തുന്നതിന് വിദഗ്ദരായ വിധികർത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിലധികമായി ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോൾ കൂട്ടായ്മയുടെ പ്രവർത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ എട്ടു റീജിയനുകളിൽ നിന്നെത്തുന്ന എല്ലാ മത്സരാര്ഥികള്ക്കും വിജയാശംസകൾ.

 

ഫാ. ബിജു കുന്നയ്‌ക്കാട്ട്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles