വിശുദ്ധനാടിന്റെ ചരിത്രം – ഇന്നത്തെ സ്ഥിതി അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

വിശുദ്ധ നാട് – കാലഗണനയും ചരിത്രവും – 8

1949 ഏഡി
യഹൂദ സ്റ്റേറ്റിന് ഇല്ലായ്മ ചെയ്യാന്‍ 8 അറബ് രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു

പുതുതായി രൂപം കൊണ്ട യഹൂദ രാജ്യത്തില്‍ എട്ടര ലക്ഷം അറബികളും ആറര ലക്ഷം യഹൂദരുമാണ് ഉണ്ടായിരുന്നത്. യുദ്ധത്തിന്റെ സമയത്ത് 5 ലക്ഷത്തോളം അറബികള്‍ ജോര്‍ദാന്‍, വെസ്റ്റ് ബാങ്ക്, ലെബനോന്‍ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. എന്നാല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ അറബ് ലീഗിനെ പരാജയപ്പെടുത്തി.

1967 ഏഡി
ആറ് ദിനയുദ്ധത്തില്‍ ഇസ്രായേല്‍ ഈജിപ്തിനെ തോല്‍പിക്കുന്നു
ഇസ്രായേലിനെ കുടുക്കാന്‍ വേണ്ടി ഈജിപ്ഷ്യന്‍ പ്രസിഡന്റ് പോര്‍ട്ട് ഏയ്ലാത്ത് അടച്ചു പൂട്ടി. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ ആറ് ദിവസം കൊണ്ട് ഇസ്രായേല്‍ ഗാസ പിടിച്ചടക്കി. ജറുലസേലമിലെ പഴയ നഗരം സ്വന്തമാക്കി. ഇസ്രായേല്‍ ജറുസലേമിന്റെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. അതു വരെ കിഴക്കന്‍ ജറുസലേം ജോര്‍ദാന്റെ കീഴിലായി രുന്നു. യഹൂദര്‍ക്ക് പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിക്കാന്‍ അനുമതി ഇല്ലായിരുന്നു.

2005 ഏഡി
ഗാസയില്‍ നിന്ന് എല്ലാ യഹൂദ അധിവാസങ്ങളും നീക്കാന്‍ ഇസ്രായേല്‍ തീരുമാനിക്കുന്നു
ഗാസയില്‍ നിന്ന് എല്ലാ യഹൂദ അധിവാസങ്ങളും നീക്കി ഇസ്രായേല്‍ പിഎല്‍ഒ ക്ക് കൈമാറുന്നു. പിന്നീട്, ഹാമാസ് എന്ന തീവ്രവാദ സംഘടന ഗാസയില്‍ അധികാരത്തില്‍ വരികയും ഇസ്രായേലിനെയും യഹൂദരെയും ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

ഇന്നത്തെ സ്ഥിതി
സമാധാനം അകലെ…
2018 മെയ് 14 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റി. ഇസ്രായേല്‍ സര്‍ക്കാ രിന്റെ ഇരിപ്പിടവും പരമോന്നത കോടതിയും ജറുസലേമിലാണ്. യുഎസ് എംബസി ജെറുസലേമിലെക്ക് മാറ്റാനുള്ള തീരുമാനം അവരുടെ സ്വപ്നങ്ങള്‍ പൂവണിയുന്ന ലക്ഷണങ്ങളുടെ സൂചന നല്‍കുന്നു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles