പൗലോസിന്റെ ആദ്യ പ്രേഷിതയാത്ര മുതല്‍ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമാകുന്നതുവരെയുള്ള ബൈബിള്‍ ചരിത്രം അറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
വിശുദ്ധ നാട് – കാലഗണനയും ചരിത്രവും – 5
45 – 49 ഏഡി
വി. പൗലോസിന്റെ ആദ്യ പ്രേഷിത യാത്ര
സൈപ്രസ്, അന്തിയോക്യ, പ്രിസീദിയ, ഇക്കോണിയം, ലിസ്ത്രാ, ഡെര്‍ബാ (ഇന്നത്തെ തുര്‍ക്കി) എന്നിവിടങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുന്നു.
49 – 50 ഏഡി
ജെറുസലേം കൗണ്‍സില്‍
വിജാതീയര്‍ക്ക് ക്രിസ്തുമതത്തിലേക്ക് പ്രവേശനം അനുവദിക്കുന്നു. പരിച്ഛേദനമോ യഹൂദ നിയമാചരണമോ വേണ്ടതില്ല ക്രിസ്ത്യാനിയാ കാന്‍ എന്ന് തീരുമാനം.
50 – 53 ഏഡി
പൗലോസിന്റെ രണ്ടാം പ്രേഷിതയാത്ര
ഫിലിപ്പി, തെസ്സലോനിക്കാ, ബറേയ, കൊറിന്ത്, ഏഥന്‍സ് എന്നിടങ്ങളില്‍ വചനം പ്രഘോഷിക്കുന്നു.
54 – 58 ഏഡി
പൗലോസിന്റെ മൂന്നാം പ്രേഷിതയാത്ര
51 ഏഡിയില്‍ പൗലോസ് എഫേസോസില്‍ വചനം പ്രഘോഷിക്കു ന്നു. തെസലോനിക്കര്‍ക്കുള്ള ഒന്നും രണ്ടും ലേഖനങ്ങള്‍ എഴുതുന്നു. 56 ഏഡിയില്‍ ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം എഴുതുന്നു. 56 ഏഡിയില്‍ കൊറിന്ത്യര്‍ക്കും ഫിലിപ്പിയര്‍ക്കുമുള്ള ലേഖനങ്ങള്‍ രചിക്കുന്നു. 58 ഏഡിയില്‍ പൗലോസ് അറസ്റ്റ് ചെയ്യപ്പെടുന്നു. കേസറിയില്‍ തടവിലാക്ക പ്പെടുന്നു.
60 – 67 ഏഡി
അഗ്രിപ്പാ രാജാവ് പൗലോസിനെ റോമിലേക്ക് സ്ഥലം മാറ്റുന്നു
60 ഏഡിയില്‍ പൗലോസ് റോമിലേക്ക് സ്ഥലം മാറ്റപ്പെടുന്നു. മാള്‍ട്ടാ യില്‍ വച്ച് കപ്പല്‍ഛേദം. 61-63 ല്‍ റോമില്‍ തടവില്‍ കിടന്നു കൊണ്ട് കൊളോസ്യക്കാര്‍ക്കും എഫേസ്യര്‍ക്കും ഫിലെമോനും ലേഖനങ്ങള്‍ എഴുതുന്നു. പൗലോസ് മോചിതനാകുന്നു. ഫിലിപ്പിയര്‍ക്കുള്ള ലേഖനം എഴുതുന്നു. ക്രീറ്റ്, ഏഷ്യ മൈനര്‍, മാസിഡോണിയ എന്നീ സ്ഥലങ്ങളി ലേക്ക് യ്ാത്ര ചെയ്യുന്നു. 66 – 67 റോമില്‍ രണ്ടാം തവണ തടവില്‍. തിമോത്തിക്കുള്ള ആദ്യ ലേഖനവും തീത്തോസിനുള്ള ലേഖനവും എഴുതുന്നു. 67 ഏഡി പൗലോസ് രക്തസാക്ഷിത്വം വഹിക്കുന്നു.
70 ഏഡി
ജറുസലേമിന്റെ നാശം
യഹൂദ വിപ്ലവകാരികള്‍ 66 ഏഡി മുതല്‍ 70 ഏഡി വരെ ജറുസലേമിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. 70 ഏഡിയില്‍ റോമാ ചക്രവര്‍ത്തിയായ ടൈറ്റസ് വിപ്ലവകാരികളെ തോല്‍പിച്ച് ജറുസലേം ദേവാലയം നശിപ്പിച്ചു. 587 ബിസിയില്‍ സോളമന്റെ ദേവാലയം നശിപ്പിക്കപ്പെട്ട അതേ ദിവസത്തില്‍ തന്നെയാണ് ഇതും സംഭവിച്ചത്.
131 – 135 ഏഡി
റോമാ ചക്രവര്‍ത്തിയായ ഹാഡ്രിയന്‍ ജറുസലേമില്‍ വിജാതീയ നഗരം സ്ഥാപിക്കുന്നു
യഹൂദ വിപ്ലവം മൂന്നു വര്‍ഷക്കാലത്തേക്ക് റോമാക്കാരെ യൂദയായി ലെ ഒരു ഭാഗത്ത് നിന്ന് അകറ്റി നിര്‍ത്തി. റോമാ ചക്രവര്‍ത്തിയായ ഹാഡ്രി യന്‍ ജറുസലേമിനെ ഒരു വിജാതീയ നഗരമാക്കി പുതുക്കി പണിതു. പല സ്മാരകങ്ങളും ഇന്ന് അവിടെ കാണാം. യഹൂദ ദേവാലയം നിന്നിരു ന്നിടത്ത് ജൂപ്പിറ്റര്‍ ദേവന് ഒരു ക്ഷേത്രം പണിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. യഹൂദ സ്റ്റേറ്റിന്റെ തലസ്ഥാനമായി ജറുസലേമിനെ കാണാന്‍ ആഗ്രഹിച്ച യഹൂദ വിപ്ലവകാരി ബാര്‍ കോഖ്ബായുടെ ദര്‍ശനം 2000 വര്‍ഷം കഴിഞ്ഞ് 1948 ല്‍ നിറവേറി!
325 ഏഡി
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ഉയര്‍ത്തുന്നു.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ബൈസാന്‍ഷ്യത്തെ റോമാ സാമ്രാജ്യ ത്തിന്റെ രണ്ടാം തലസ്ഥാനമാക്കി അതിന് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന്ു പേരിട്ടു. 330 ഏഡിയില്‍ അദ്ദേഹത്തിന്റെ മാതാവ് ഹെലേന രാജ്ഞി യേശുവിന്റെ യഥാര്‍ത്ഥ കുരിശ് വീണ്ടെടുത്തു. 330 ഏഡിയില്‍ വിശുദ്ധ കബറിടത്തിന്റെ ദേവാലയം പണിതു. തദേശിവാസികളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച് ഹെലേന വിശുദ്ധ സ്ഥലങ്ങള്‍ കണ്ടു പിടിച്ച് അടയാളപ്പെടുത്തി. ആദിമ ക്രിസ്ത്യാനികള്‍ ആരാധനയ്ക്കായി സമ്മേളിച്ചിരു വിശുദ്ധ സ്ഥലങ്ങളിലെല്ലാം ഹാഡ്രിയന്‍ ചക്രവര്‍ത്തി വിജാതീയ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നതിനാല്‍ സ്ഥലങ്ങള്‍ കണ്ടുപിടി ക്കുക എളുപ്പമായി. അതോടൊപ്പം എല്ലാ കെട്ടിടനിര്‍മാണങ്ങളുടെയും കൃത്യമായ രേഖകളും റോമാക്കാര്‍ സൂക്ഷിച്ചിരുന്നു. അതിനാല്‍ ഹാഡ്രി യന്‍ നശിപ്പിച്ച വിശുദ്ധ സ്ഥലങ്ങള്‍ പുനര്‍സ്ഥാപിക്കാനും രാജ്ഞിക്ക് സാധിച്ചു. ഇതും ബൈബിളിന്റെ ചരിത്രപരമായ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.