അസ്സീറിയന്‍ അധിനിവേശം മുതല്‍ ഗ്രീക്ക് അധിനിവേശം വരെയുള്ള ബൈബിള്‍ ചരിത്രം നിങ്ങള്‍ക്കറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
വിശുദ്ധ നാട് – കാലഗണനയും ചരിത്രവും – 3
722 ബിസി
അസ്സീറിയക്കാര്‍ ഇസ്രായേല്‍ പിടിച്ചടക്കുന്നു
അസ്സീറിയക്കാര്‍ ഇസ്രായേലില്‍ നിന്ന് 10 ഗോത്രങ്ങളെ നാടുകട ത്തുന്നു. ഏശയ്യാ 7: 14 ലെ പ്രവചനം നിറവേറുന്നു. ഇസ്രായേലിന്റെ നഷ്ടപ്പെട്ട 10 ഗോത്രങ്ങളെ കുറിച്ചുള്ള ഇതിഹാസം.
587 ബിസി
ബാബിലോണിയക്കാര്‍ ഇസ്രായേലിന്റെ ആദ്യ ദേവാലയം നശിപ്പിക്കുന്നു, ജറുസലേമിന്റെ പതനം.
ബിസി 701 ല്‍ ഹെസെക്കിയാ രാജാവിന്റെ നേതൃത്വത്തില്‍ യൂദയാ അസ്സീറിയന്‍ ആക്രമണത്തെ പ്രതിരോധിച്ചു. എന്നാല്‍ 587 ബിസിയില്‍ ബാബിലോണ്‍ രാജാവായ നെബുക്കദ്നേസര്‍ വിശുദ്ധ നഗരത്തെയും ആദ്യ ദേവാലയത്തെയും നശിപ്പിച്ചു. യഹൂദര്‍ നാടുകടത്തപ്പെട്ടു. പ്രവാസകാലത്ത് യഹോവ തോറയിലൂടെ തന്റെ ഹിതം വെളിപ്പെടുത്തി. തടവില്‍ കഴിഞ്ഞിരുന്ന പുരോഹിതരും പണ്ഡിതരും തങ്ങളുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ വഴി ബൈബിളിന് കൂടുതല്‍ ആഴവും സ്ഫുടതയും നല്‍കി.
538 ബിസി
യഹൂദര്‍ ബാബിലോണിലെ പ്രവാസം കഴിഞ്ഞു മടങ്ങിയെത്തുന്നു
ബിസി 537 ല്‍ സൈറസ് രാജാവ് ബാബിലോണിനെ തോല്‍പി ക്കുകയും യഹൂദര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനും വിശുദ്ധ നഗരവും ദേവാലയവും പുനര്‍നിര്‍മിക്കാനും അനുവാദം നല്‍കുകയും ചെയ്തു.
516 ബിസി
ജറുസലേമിലെ രണ്ടാം ദേവാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു
നാട്ടില്‍ മടങ്ങിയെത്തിയ യഹൂദര്‍ ജറുസലേമിലെ രണ്ടാം ദേവാലയ ത്തിന്റെ നിര്‍മാണം നടത്തുന്നു.
400 ബിസി
നെഹെമിയ ജറുസലേമിന്റെ മതിലുകള്‍ പുതുക്കി പണിയുന്നു
ഇപ്പോള്‍ പടിഞ്ഞാറന്‍ മതില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. മോറിയ മലയിലുള്ള അള്‍ത്താരയുടെ നേര്‍ക്ക് തിരിഞ്ഞ് യഹൂദര്‍ ഇപ്പോള്‍ ആരാധന നടത്തുന്നു.
336 – 323 ബിസി
മഹാനായ അലക്സാണ്ടര്‍ പേര്‍ഷ്യയെ തോല്‍പിക്കുന്നു
പേര്‍ഷ്യക്കാരെ തോല്പിച്ച് മഹാനായ അലക്സാണ്ടര്‍ വിശുദ്ധ നഗരത്തിന്റെ ഭരണകര്‍ത്താവാകുന്നു. അദ്ദേഹത്തിന്റെ മരണശേഷം മൂന്നു ജനറല്‍മാരുടെ കീഴില്‍ രാജ്യം വിഭജിക്കുന്നു. 200 ബിസി വരെ ഈജിപ്ത് ജനറലായ ടോളമി വിശുദ്ധ നഗരം ഭരിക്കുന്നു. വൈകാതെ ടോളമിയെ പരാജയപ്പെടുത്തി സിറിയയിലെ ജനറല്‍ അന്തിയോക്കസ് വിശുദ്ധ നഗരത്തിന്റെ അധിപനാകുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.