മധ്യപ്രദേശില്‍ 9 രൂപതകള്‍ ചേര്‍ന്ന് ത്രിദിന ബൈബിള്‍ കണ്വെന്ഷന് നടത്തി
ഇന്‍ഡോര്‍: ക്രിസ്തുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മധ്യപ്രദേശിലെ 9 രൂപതകള്‍ ചേര്‍ന്ന് നടത്തിയ ബൈബിള്‍ കണ്വെന്ഷന് പരിസമാപ്തിയായി. ഒക്ടോബര്‍ 25 മുതല്‍ 27 വരെയായിരുന്നു ത്രിദിന ബൈബിള്‍ കണ്വെന്ഷന്.
ഇന്‍ഡോറിലെ സെന്റ് അര്ണോള്ഡ്സ് സ്കൂളില്‍ വച്ചു സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന തല ബൈബിള്‍ കണ്‍വെന്‍ഷനില്‍ വൈദികരും മെത്രാന്മാരും ഉള്‍പ്പെടെ 6000 ത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.
‘ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ഒക്ടോബര്‍ അസാധാരണ മിഷന് മാസമായി ആചരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കണ്വെന്ഷിന്റെ വിഷയം ഇത് തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ജ്ഞാനസ്നാനം നല്കി അയക്കപ്പെട്ടു എന്നതാണ് വിഷയം.’ സമാപന ദിവ്യബലിയില്‍ ബോപ്പാല്‍ ആര്‍ച്ച്ബിഷപ്പ് ലിയോ കൊര്‍ണേലിയോ പറഞ്ഞു.
മിഷണറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീക്ഷണതയോടെ നിര്‍വഹിക്കുന്നതിനെ കുറിച്ചും ക്രിസ്തുവിനെ കുടൂതല്‍ ആവേശത്തോടെ പ്രഘോഷിക്കുന്നതിനെ കുറിച്ചും ആര്ച്ച്ബിഷപ്പ്് പറഞ്ഞു.