ഫ്രാന്‍സിസ് പാപ്പാ വി. യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതില്‍ ബെനഡിക്ട് പതിനാറാമന്‍ അതീവസന്തുഷ്ടന്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ സഭയില്‍ വി. യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് പാപ്പാ യൗസേപ്പിതാവിന്റെ വര്‍ഷവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ അപ്പസ്‌തോലിക ലേഖനമായ പാത്രീസ് കോര്‍ദെ (പിതാവിന്റെ ഹൃദയം) എല്ലാവരും വായിക്കണം എന്ന് ബെനഡിക്ട് പതിനാറാമന്‍ ആവശ്യപ്പെട്ടു.

ദിയേ താജെസ്‌പോസ്റ്റ് എന്ന ജര്‍മന്‍ കത്തോലിക്കാ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ജോസഫ് റാറ്റ്‌സിംഗര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍ യൗസേപ്പിതാവാണ്.

‘എല്ലാവരുടെയും ശ്രദ്ധ വി. യൗസേപ്പിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ഫ്രാന്‍സിസ് പാപ്പാ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. വളരെ നന്ദിയോടും ഹൃദയം കൊണ്ടുള്ള അംഗീകാരത്തോടും കൂടിയാണ് ഞാന്‍ പരിശുദ്ധപിതാവിന്റെ അപ്പസ്‌തോലിക ലേഖനമായ പാത്രീസ് കോര്‍ദെ വായിച്ചത്.’ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

വി. യൗസേപ്പിതാവിന്റെ മൗനം സത്യത്തില്‍ ഒരു സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറിയത്തോടും അതു വഴി യേശുവുമായും അദ്ദേഹം സ്വയം ഐക്യപ്പെടുത്തിയ സമ്മതത്തിന്റെ പ്രകടനമാണ് ആ മൗനം എന്ന് അദ്ദേഹം പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles