ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദി മൗണ്ട്‌

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍

 

പുരാതനമായ മൗണ്ട് മേരി ദേവാലയം മുംബൈ നഗരത്തിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്നു. 1640 ല്‍ പണികഴിക്കുകയും 1761 ല്‍ പുതുക്കിപ്പണിയുകയും ചെയ്ത ദേവാലയത്തെ ‘ബസിലിക്ക ഓഫ് ഔര്‍ലേഡി ഓഫ് ദി മൗണ്ട്’ എന്ന പേരിലും വിളിക്കാറുണ്ട്. ബസിലിക്കയുടെ മനോഹാരിതയ്ക്കും ശ്രദ്ധാകേന്ദ്രത്തിനും കാരണം സുന്ദര്‍ബന്‍ മലനിരകളുടെ ദൃശ്യങ്ങളാണ്. അത്ഭുതങ്ങളും, സൗഖ്യങ്ങളും തരുന്ന പരിശുദ്ധ അമ്മയുടെ സന്നിധിയെ ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ദിവസവും അവിടേക്ക് കടന്നു വരാറുണ്ട്. ബാന്ദ്രയിലെ ഏറ്റവും പ്രധാനപെട്ട ആഘോഷ ങ്ങളിലൊന്നാണ് സെപ്റ്റബര്‍ മാസത്തിലെ ആദ്യ ആഴ്ച. മാതാവിന്റെ ജനനതിരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന വിരുന്നുകളില്‍ പങ്കെടുക്കാന്‍ വിദേശികളും സ്വദേശികളും ബസിലിക്കയില്‍ ഒത്തുചേരുന്നത് പതിവാണ്.

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ നിന്ന് ജെസ്യൂട്ട് വൈദികര്‍ ബാന്ദ്രയില്‍ എത്തുകയും, കൈവശമുണ്ടായിരുന്ന മാതാവിന്റെ രൂപം സ്ഥാപിച്ച് ചാപ്പല്‍ പണിയുകയും ചെയ്തുവെന്നാണ് വിശ്വാസം. കൂടാതെ 1700 ല്‍ വന്ന അറേബിയന്‍ കടല്‍ക്കൊള്ളക്കാര്‍ മാതാവിന്റെ രൂപത്തിലുണ്ടായിരുന്ന വര്‍ണവസ്തുവില്‍ ആകൃഷ്ടരായശേഷം അവര്‍ അത് മോഷ്ടിച്ച് വികൃതമാക്കിയെന്നുമുള്ള പഴയകഥകള്‍ പ്രചാരത്തിലുണ്ട്. അതിനുശേഷം ദേവാലയം പുതുക്കിപ്പണിയുന്ന അവസരത്തിലാണ് മറ്റൊരു രൂപം കടന്നുവരുന്നത്. മുക്കുവനായ ഒരു മനുഷ്യന് കടലില്‍ നിന്ന് ലഭിച്ചതാണ് ആ മാതാവിന്റെ രൂപമെന്നും അഭിപ്രായങ്ങളുണ്ട്. അത്ഭുതസിദ്ധികളുള്ള മാതാവിന്റെ ആ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ മതഭേതമന്യേ ഇന്ന് പല ദേശത്തുനിന്നും വിശ്വാസികള്‍ വന്നുചേരുന്നു.

മൗണ്ട് മേരി ദേവാലയത്തിന്റെ രൂപഘടന നിര്‍മ്മിക്ക പ്പെട്ടിരിക്കുന്നത് ബ്രിട്ടീഷ് വാസ്തുശില്പങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. സമുദ്രനിരപ്പില്‍ നിന്ന് 80 മീറ്റര്‍ ഉയരത്തിലുള്ള ദേവാലയം അറബിക്കടലിനു മുഖാന്തരമായി നിലനിലകൊള്ളുന്നു. ദേവാലയത്തിനുള്ളില്‍ പതിനാറാം നൂറ്റാണ്ടിലുള്ള മാതാവിന്റെ ഒരു രൂപമുണ്ട്. ഷപൂര്‍ജി ചന്ദബോയ് എന്ന വാസ്തുശില്പിയുടെ നേതൃ ത്വത്തിലാണ് ഉള്‍ഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഗോഥിക് മാതൃകളാണ് നിര്‍മ്മാണരീതിയില്‍ അവലംബിച്ചിട്ടുള്ളത്. മനോഹരമായ നിരവധി രചനാചാതുര്യമടങ്ങിയ ദൃശ്യങ്ങള്‍ ദേവാലയത്തിന്റെ ആകര്‍ഷകഘടകമാണ്. 1954 ല്‍ മൗണ്ട് മേരി ദേവാലയത്തിന് ബസിലിക്ക പദവി ലഭിക്കുകയും 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അവിടം സന്ദര്‍ശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles