കത്തോലിക്കാ സഭയില്‍ ശിശുമാമ്മോദീസായ്ക്കുള്ള കാരണങ്ങള്‍
മാമ്മോദീസായെ പരിഛേദന കര്മത്തോടാണ് പൗലോസ് താരതമ്യം ചെയ്യുന്നത് (കൊളോ 2 : 11). പരിഛേദനം ശിശുവിന്റെ ജനനത്തിന്റെ 8 ാം ദിവസമാണ് അനുഷ്ഠിച്ചിരുന്നത്. തന്മൂലം ശിശുക്കള്‍ക്ക് അവരുടെ ജനനത്തിന്റെ 8 ാം ദിവസം പരിഛേദനത്തിനു പകരം മാമ്മോദീസ നല്‍കിയിരുന്നു എന്ന് അനുമാനിക്കാം.
‘ഈ ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കുമുള്ളതാണ്’ (അപ്പ . 2:39) എന്ന പത്രോസിന്റെ പരാമര്‍ശം ശിശുമാമ്മോദീസായെ സാധൂകരിക്കുന്നു .
കുടുംബം ഒന്നടങ്കം ജ്ഞാനസ്നാനം സ്വീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ പുതിയ നിയമത്തിലുണ്ട് (അപ്പ . 16. 5, 33 & 1 കോറി 1:16 ). ഈ അവസരങ്ങളില്‍ ജ്ഞാനസ്നാന കര്‍മ്മത്തില്‍ നിന്നു ശിശുക്കളെ ഒഴിവാക്കിയിരുന്നു എന്ന് ഒരിടത്തും പറയുന്നില്ല .
സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളവരുടെ മാത്യകയായിട്ടാണ് യേശു ശിശുക്കളെ കണ്ടിരുന്നത് (മര്‍ക്കോ 10 : 14 -16 ). തന്മൂലം രക്ഷയുടെ അടയാളമായ മാമ്മോദീസാ ശിശുക്കള്‍ക്കു നല്‍കുന്നത് യുക്തിസഹമാണ്.
സകലജാതികളെയും സ്ഥാനപ്പെടുത്തുവാനാണ് യേശു അനുശാസിക്കുന്നത് (മത്താ . 28:19 ; മര്‍ക്കോ . 16: 5). ഈ അനുശാസനത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ എന്തുകൊണ്ട് ശിശുക്കളെയും സ്നാനപ്പെടുത്തിക്കൂടാ ?
ആദിമസഭയില്‍ ശിശു ജ്ഞാനസ്നാനം നിലവിലുണ്ടായിരുന്നു എന്നതിന് സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങളുമുണ്ട്.