അസിയാ ബീബി ഫ്രാന്‍സില്‍ അഭയം തേടുന്നു
പാരിസ്: ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് അനേക വര്‍ഷം പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുകയും പിന്നീട് അന്താരാഷ്ട്ര ഇടപെടല്‍ മൂലം ജയില്‍ മോചിതയായി പാക്കിസ്ഥാന് വിട്ടു പോകുകയും ചെയ്ത അസിയാ ബീബി ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടുന്നു. അസിയാ ബീബി തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.
‘എനിക്ക് ഫ്രാന്‍സില്‍ താമസിക്കാന്‍ അതിയായ ആഗ്രഹമുണ്ട്’ ആര്‍ടിഎല്‍ റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ ബീബി പറഞ്ഞു. 2018 ലാണ് അസിയാ ബീബി കുടുംബസമേതം കാനഡയിലേക്ക് രക്ഷപ്പെട്ടത്.
‘എനിക്കൊരു പുതിയ ജീവിതം നല്കിയ രാജ്യമാണ് ഫ്രാന്‍സ്. ആന്‍ ഇസബെല്ല എനിക്ക് ഒരു മാലാഖയെ പോലെയാണ്.’ ഫ്രഞ്ച് പത്രപ്രവര്‍ത്തക ആന്‍ ഇസബെല്ല ടോല്ലേയെ ഉദ്ദേശിച്ച് ബീബി പറഞ്ഞു.
അസിയായുടെ ആത്മകഥാപരമായ പുസ്തകം എന്ഫിന് ലിേ്രബ കഴിഞ്ഞ മാസം ഫ്രഞ്ചു ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ സെപ്തംബറില്‍ പുറത്തു വരും.