ദേഷ്യം വന്നാല്‍….
ദേഷ്യം ഒരു സ്വഭാവിക വികാരമാണ്. എന്നാല്‍ അതിരുകള്‍ ലംഘിക്കപ്പെടുമ്പോള്‍ അത് ബന്ധങ്ങളെ തച്ചുടയ്ക്കുന്നു. ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ പോലെ നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും മുറിവേല്‍പ്പിച്ചു കടന്നുപോകുന്ന ആ വികാരത്തിന്റെ നല്ല വശത്തെക്കുറിച്ച് നാം എപ്പോഴെങ്കിലും ബോധവാന്മാരായിട്ടുണ്ടൊ? ഇല്ലെങ്കില്‍ ഇതാ നിങ്ങളുടെ അറിവിലേക്ക്.
കുട്ടികളുടെ ഹരമായ ഒരു കോമിക് ഹീറോയാണ് ഹള്‍ക്ക്. പച്ചനിറമുള്ള ആ ഭീമന്‍ തന്റെ ഹൃദയമിടിപ്പ് ഒരു മിനിറ്റില്‍ 200 കടക്കുമ്പോള്‍ തിരിച്ചറിയുന്നു തന്റെ നിയന്ത്രണം കൈവിട്ടുപോകുന്നതായി. ആദ്യ നാമ്പുകള്‍ മുളപ്പൊട്ടുമ്പോഴെ നമ്മള്‍ തിരിച്ചറിയണം നമ്മിലുളവാകുന്ന ദേഷ്യമെന്ന വികാരത്തെ. ഒരു റോളര്‍ സ്‌കേറ്റര്‍ പോലെ അതു കുതിച്ചുയരുമ്പോള്‍ നാം നമ്മോട് തന്നെ ചോദിക്കണം. നിന്റെ എന്തു കാര്യമാണ് നടക്കാതിരുന്നത്? നീ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടൊ? ഇതിനുള്ള പരിഹാരം കണ്ടെത്തുക, പ്രാവര്‍ത്തികമാക്കുക. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ പിന്നെ കാര്യം എളുപ്പമായി. റോളര്‍ സ്‌കേറ്റര്‍ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരുന്ന പോലെ നിങ്ങളും എത്തിച്ചേരും. ദേഷ്യപ്പെടുന്നതും നല്ലതുതന്നെയാണ്. അതില്ലായെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേ ഉള്ളു. ദേഷ്യത്തെ വരുതിയിലാക്കുവാന്‍ നമ്മെ സഹായിക്കുന്ന മൂന്നു ടിപ്പ്‌സ് ഏതാണെന്ന് നമുക്ക് നോക്കാം.
വ്യക്തമായ സന്ദേശം നല്‍കുക
നിങ്ങള്‍ ജോലിക്കു ശേഷം ക്ഷീണിതനായി വൈകി വീട്ടിലെത്തുകയാണ്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉറങ്ങാന്‍ കൂട്ടാക്കാതെ കളികളിലേര്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് ഇപ്രകാരം പറയാം. സമയം വളരെ വൈകിയിരിക്കുന്നു. ഞാന്‍ ക്ഷീണിതനാണ്. അതിനാല്‍ 5 മിനിറ്റിനുള്ളില്‍ ബെഡില്‍ കയറാന്‍ തയ്യാറാകു. ശാന്തവും വ്യക്തവുമായ ഈ സന്ദേശം കുഞ്ഞുങ്ങളുടെ മനസ്സിനെ നോവിക്കില്ല. എന്നാല്‍ കലി തുള്ളി അലറുന്ന നിങ്ങളെ തന്നെ ഒന്ന് സങ്കല്‍പ്പിച്ചുനോക്കു.
പ്രാവര്‍ത്തികമാക്കുക
നിങ്ങളുടെ ഭാര്യ നിശ്ചയിച്ചുറപ്പിച്ച സമയത്തില്‍ നിന്നും ഒത്തിരി വൈകിയാണ് നിങ്ങളോടൊപ്പമുള്ള യാത്രകളില്‍ നിങ്ങളെ അനുധാവനം ചെയ്യുന്നതെങ്കില്‍ അവരോട് ദേഷ്യപ്പെടാതെ ഇപ്രകാരം ചെയ്യുക. ഒരു വട്ടം ഭാര്യയെ കാത്തിരുന്ന് സമയം കളയാതെ കൃത്യസമയത്ത് നിങ്ങള്‍ തനിയെ യാത്രയാവുക.
ഒരു മാറ്റം അനിവാര്യമാണ്
നിങ്ങള്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. എന്നാല്‍ മറ്റുള്ള ഡ്രൈവര്‍മാരുടെ അശ്രദ്ധ നിമിത്തം നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ വൈകുന്നെങ്കില്‍ ദേഷ്യപ്പെടുന്നതിനു പകരം ഉദ്ദേശിച്ച സമയത്തു നിന്നും ഒരു 20 മിനിറ്റ് നേരത്തെ പുറപ്പെടുക.
ദേഷ്യം ഒരനാവശ്യ വികാരമാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടൊ? എങ്കില്‍ അതങ്ങനെയല്ലാ. ദേഷ്യം നമുക്ക് അത്യാവശ്യം വേണ്ട ഒന്നുതന്നെയാണ്. മറ്റുള്ളവരില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്ന സീമ ലംഘിക്കപ്പെടാതിരിക്കാന്‍ ദേഷ്യം നമ്മെ സഹായിക്കുന്നു. ഒരു സന്ദര്‍ഭം നമുക്ക് ശ്രദ്ധിക്കാം. ഒരു പിതാവ് ജോലി സ്ഥലത്ത് ദേഷ്യപ്പെടാതെ മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിച്ചാല്‍ മറ്റുള്ളവരുടെ നിര്‍ദാക്ഷിണ്യത്തിന് അയാള്‍ പാത്രമായെന്നുവരാം. ഒരുപക്ഷെ അയാളുടെ പ്രതികരണം അതിരുവിടുന്നത് സ്വഭവനത്തിലെത്തുമ്പോഴായിരിക്കും.
പലപ്പോഴും നമ്മള്‍ ദേഷ്യപ്പെടുന്നതിന്റെ തീവ്രതയും അതിന്റെ കാരണവും തമ്മില്‍ പൊരുത്തപ്പെടാറില്ല. മുന്‍കാലങ്ങളില്‍ നമ്മുടെ മനസ്സിനേറ്റ വ്രണങ്ങളായിരിക്കാം ഒരു നിമിഷത്തെ തീപ്പൊരിയില്‍ പ്രവഹിക്കപ്പെടുന്നത്. ഇത്തരം മുറിവുകളെ കണ്ടെത്തി അവയ്ക്കുളള പരിഹാരമാര്‍ഗം കണ്ടെത്തുക. അപ്പോള്‍ നമ്മില്‍ ഒളിഞ്ഞുകിടക്കുന്ന ദു:ഖങ്ങളെ പുറത്തേക്ക് കൊണ്ടുവരാനും അതിനാവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ അനുഷ്ഠിക്കാനും ഈ വികാരം നമ്മെ സഹായിക്കുന്നു. അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക്ക് ട്വെയിന്‍ ദേഷ്യത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, ‘ദേഷ്യം ഒരു ആസിഡ് പോലെയാണ്, ചൊരിയപ്പെടുന്ന പാത്രത്തേക്കാളുപരി അത് സംഭരിക്കപ്പെടുന്ന പാത്രത്തെ അത് നശിപ്പിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.