വിശുദ്ധവാരത്തിന് ആക്രമണം നടത്താനിരുന്നയാളെ അറസ്റ്റ് ചെയ്തു
സെവില്ലെ (സ്പെയിന്): സ്പാനിഷ് നഗരമായ സെവില്ലെയില്‍ വിശുദ്ധവാരത്തിന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് സംശയിക്കപ്പെടുന്ന ഒരാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു.23 കാരനായ മൊറോക്കോകാരന്‍ സൊഹേര് എല്‍ ബുഹ്ദിദിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
സ്പാനിഷ് ഫെഡറല്‍ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സെവില്ലെയില്‍ നടക്കാനിരുന്ന വിശുദ്ധ വാര പ്രദക്ഷിണത്തിനു നേര്‍ക്ക് ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു.
വിശുദ്ധനവാരത്തിന് മുന്നോടിയായി വിശുദ്ധവാരത്തിന് ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം നടത്തിയിരുന്നു. ഐ എസിന്റെ പ്രചാരണ ചാനലുകളില്‍ ഈ ആഹ്വാനം സംപ്രേക്ഷണം ചെയ്തിരുന്നു.